കൊറോണ ഭീതിയില്‍ ഏവരും ജാഗ്രതയിലാണ്. വീട്ടില്‍ തന്നെ കഴിയാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കുകയാണ് ജനങ്ങളെല്ലാം. രോഗ ബാധിത പ്രദേശങ്ങളില്‍ അകപ്പെട്ടവരെ സ്വന്തം രാജ്യത്തേക്ക് എത്തിക്കാന്‍ ജീവന്‍ പണയം വച്ചും പ്രവര്‍ത്തിച്ചവരാണ് എയര്‍ലൈന്‍ ജീവനക്കാര്‍. എന്നാല്‍ തങ്ങളുടെ ജോലിയുടെ പേരില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരിയായ യുവതി.
അയല്‍വാസികള്‍ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്തുന്നതായാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെ പറയുന്നത്. “ഞാന്‍ കൊറോണ വൈറസ് ബാധിതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരത്തുകയാണ് ചിലര്‍. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഞാന്‍ വീട്ടിലില്ലാത്ത സമയത്ത് അയല്‍വാസികള്‍ അമ്മയോട് മോശം രീതിയില്‍ സംസാരിക്കുകയാണ്. അവരെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്നു. അമ്മയ്ക്ക് മാര്‍ക്കറ്റില്‍ പോകാനോ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനോ സാധിക്കുന്നില്ല. കാരണം, ആളുകള്‍ അവരുമായി ഇടപഴകാന്‍ തയാറാകുന്നില്ല. മാത്രമല്ല, അമ്മ കൊറോണ വൈറസ് പരത്തുമെന്നും അവര്‍ പറയുന്നു.” യുവതി കരഞ്ഞു കൊണ്ട് പറയുന്നു.
Can't believe how people are treating our airline crew. This @IndiGo6E crew is nearly broken from being discriminated & taunted. When she is gone for her flight, her mother is even refused groceries in her society. Police is also not helping. @amitshah #coronavirus #india. pic.twitter.com/yuuTnYhqKq
— Tarun Shukla (@shukla_tarun) March 24, 2020