അമ്മ പ്രെഗ്നന്റ് ആയപ്പോൾ പോയതാണ്; അച്ഛനെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറഞ്ഞു ശ്രീവിദ്യ

യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായർ. ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്. പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക്ക് താരം കൂടിയാണ്. ഇപ്പോൾ സ്റ്റാർ മാജിക്ക് ഷോയിൽ വച്ച് താരം നടത്തിയ ഒരു തുറന്നുപറച്ചിൽ ആണ് ഏറെ വൈറൽ ആയത്.

ശ്രീവിദ്യ കാസര്‍കോട് പെരുമ്പള സ്വദേശിയാണ്. കലോത്സവവേദികളിലും കേരളോത്സവ വേദികളിലും സ്ഥിര സാനിധ്യം ആയിരുന്ന ശ്രീവിദ്യക്ക് ഭാഗ്യംകൊണ്ട് നടിയായതാണ് താനെന്നു വിശ്വസിക്കാനാണ് നടിക്ക് താത്പര്യം. മഖ്ബൂല്‍ സല്‍മാന്‍ നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോഓര്‍ഡിനേറ്ററായി പോയപ്പോഴാണ് അപ്രതീക്ഷിതമായി ശ്രീവിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.

grdg

ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്രീവിദ്യ ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് എത്തുന്നത്. യാത്രകളെ ഏറെ സ്നേഹിക്കുന്ന ശ്രീവിദ്യക്ക് ലോകം മുഴുവന്‍ പറന്നു നടക്കുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം അതിനു വേണ്ടിയാണു താൻ ഏവിയേഷൻ തെരെഞ്ഞെടുത്തത് എന്ന് പല സമയങ്ങളിലും ശ്രീ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ശ്രീവിദ്യയുടെ കുടുംബം.

ബഹ്‌റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് ശ്രീവിദ്യയുടെ അച്ഛൻ കുഞ്ഞമ്പുനായര്‍. തനിക് ഓർമ്മ വച്ചപ്പോൾ മുതൽ അദ്ദേഹം വിദേശത്ത് ആണ്. അമ്മ തന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ പോയ അച്ഛൻ തനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് അദ്ദേഹം തന്നെ കാണുന്നത് എന്നും ശ്രീവിദ്യ പറയുന്നു. അന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞില്ല എന്നും കണ്ണുകൾ നിറഞ്ഞുകൊണ്ട് സ്റ്റാർ മാജിക്കിന്റെ വേദിയിൽ വച്ച് നടി വ്യക്തമാക്കി.

129546338 1093922704365925 2499872252686019402 n

ഗൾഫുകാരന്റെ മക്കൾ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്, എന്നാലും അച്ഛൻ ഒപ്പം ഇല്ലാത്ത വളർച്ചയുടെ ഘട്ടങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും വേദന നൽകുന്നതാണ് എല്ലാ പ്രവാസികളുടെ മക്കളുടെയും സ്ഥിതി ഇതാണ് എന്നും താരം പറയുന്നു.

സ്റ്റാർ മാജിക്കിൽ ശ്രീവിദ്യയുടെ തുറന്നുപറച്ചിൽ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. പ്രത്യേകിച്ചും പ്രവാസികൾ നിറഞ്ഞ കൈയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തത്. മനസ്സ് സ്പർശിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

129308874 105474021358186 8952627390860850929 n
Previous articleനിറവയറുമായി കരീന കപൂർ; പിങ്ക് നിറം പെൺകുഞ്ഞ് ആണെന്ന സൂചനയെന്ന് ആരാധകർ.!
Next articleകൈക്കൂലി ഞാൻ കൈകൊണ്ട് തൊടില്ല; കൈക്കൂലി പോക്കറ്റിലേക്ക് നേരിട്ട് വാങ്ങി.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here