വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യയും, തംബുരുവിന്റെ അമ്മയും രുക്മിണിയുടെയും, മേനോന്റെയും അനുസരണയുള്ള മകളായും താരം സ്‌ക്രീനിൽ നിറയാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ബാലതാരമായിട്ടാണ് താരം സീരിയലിലേക്ക് എത്തുന്നത്. അന്നുമുതൽ ഇന്നുവരെ താരം മിനി സ്‌ക്രീൻ ആരാധകരുടെ ഇഷ്ടനടിയാണ്. താരത്തിന്റെ പുതിയ ചില ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഇപ്പോൾ സുചിത്രയുടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്”ഞാനും എന്റെ അമ്മയും”, എന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രം ഇൻസ്റ്റയിലൂടെ പങ്കിട്ടത്. അമ്മയും മകളും തമ്മിൽ ഒരു മാറ്റവും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. ലോക് ഡൗൺ ആരംഭിച്ച ശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായ താരം കഴിഞ്ഞ ദിവസം നീന പ്രസാദിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചിരുന്നു. താരത്തിനെ നൃത്തം അഭ്യസിപ്പിക്കുന്നത് ഡോക്ടർ നീനയാണ്.