അച്ഛൻ എന്ന ആൾ നഷ്ടമായാൽ മുന്നോട്ട് പോകാനുള്ള വഴി അതികഠിനം ആയിരിക്കും. ആ ഒരു അവസ്ഥയിൽ നിന്നും കഷ്ടപെട്ട് മകളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച് ജീവിതത്തിൽ മുന്നേറുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അതുപോലൊരു അമ്മയുടെ ജീവിതത്തിലേക്ക് മക്കൾ കൈപിടിച്ച് നൽകിയ ഒരു പുതിയ കൂട്ടുകാരനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കീർത്തി പ്രകാശിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു … ”ഞങ്ങടെ അമ്മയുടെ കല്യാണം “. കേൾക്കുന്നവർക്ക് ത മാശ ആവാം, കു റ്റപ്പെടുത്തലുകൾ ആവാം, ക ളിയാക്കൽ ആവാം …പലതും ആവാം … പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി “ആവും എന്നത് തീർച്ച തന്നെ. സന്തോഷവും ആവാം എന്ന് എനിക്ക് ഉറപ്പാണ് മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ മാറി ചിന്തക്കണം..
ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് എന്റെ ‘അമ്മ … പോരാടി , ഭ യ ക്കാതെ , തോ ൽക്കാതെ ചിറകിനടിയിൽ ഞങ്ങളെ ചേർത്ത് വെച്ച് കണ്ട സ്വപ്നങ്ങളൊക്കെയും നേടി ജീവിതത്തിൽ ജയിച്ച ഞങ്ങടെ പെണ്കരുത്തിനു ഇതിലും നല്ലതു എന്ത് നല്കാൻ ആവും ?? എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി.

ഇന്നും മക്കളും, മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ , ഒരു” പ്രൊട്ടക്ടർ ” , അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട്.. ഞങ്ങടെ ഈ തീരുമാനത്തിൽ കൂട്ട് നിന്നവരും , ഞങ്ങൾ അറിയാതെ വിമ ർശിക്കുന്നവരോടും ഒന്നേ പറയാനുള്ളു … അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയതു ഏറ്റവും വലിയ ഭാഗ്യം ആണ് …ഞങ്ങടെ തണൽ മരത്തിനും ഞങ്ങടെ reji unclinum എല്ലാ വിധ ആശംസകളും ! Reji uncle, welcome to our lovely family