സ്വന്തം മക്കളെ പോലെയാണ് പലരും വളര്‍ത്ത് മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത്. മക്കളോട് കാണിക്കുന്ന അതേ വാത്സല്യവും സ്നേഹവും നല്‍കിയാണ് പലരും അവരെ പരിപാലിക്കുന്നത്. വീട്ടുകാരോടൊപ്പം സ്നേഹിച്ചും കളിച്ചും നടക്കുന്ന വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറലാകാറുണ്ട്. ഉടമസ്ഥര്‍ പഠിപ്പിച്ചു കൊടുക്കുന്ന കാര്യങ്ങള്‍ അതുപോലെ ചെയ്യുന്ന അനുസരണയുള്ള വളര്‍ത്ത് മൃഗങ്ങളുടെ ഴിവുകള്‍ വളരെ ശ്രദ്ധേയമാണ്.
ഇത്തരമൊരു മിടുക്കി തത്തമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തത്തകള്‍ക്ക് മനുഷ്യന്റെ സംസാരത്തെ എളുപ്പത്തില്‍ അനുകരിക്കാന്‍ കഴിവുണ്ട്. മനോഹരവും ബുദ്ധിശക്തിയുള്ളതുമായ പക്ഷികളാണ് തത്തമ്മ. അമേരിക്കയിലെ മിക്ക വീടുകളിലും വളര്‍ത്ത് പക്ഷിയായി നീല നിറമുള്ള ഇന്ത്യന്‍ റിംഗ്നെക്ക് തത്തമ്മകളെ വളര്‍ത്താറുണ്ട്. അത്തരത്തിലുള്ള ഒരു പക്ഷിയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കാനഡയില്‍ താമസിക്കുന്ന തത്തയുടെ ഉടമ ടമാര മെര്‍സര്‍ ആണ് ഇത് ആദ്യം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത. നീല നിറവും ചുവന്ന ചുണ്ടുകളുമുള്ള തത്തമ്മ ഉടമസ്ഥയ്ക്ക് ഉമ്മ കൊടുക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. കാണാനും കേള്‍ക്കാനും ഏറെ രസകരമാണ് ഈ വീഡിയോ. എന്തുപറ്റി, താങ്ക്യൂ ബേബി എന്നൊക്കെയാണ് ഈ മിടുക്കി തത്തമ്മ പറയുന്നത്.
ഏറെ ഓമനത്തതോടെയാണ് ഈ തത്തമ്മ വര്‍ത്തമാനം പറയുന്നത്. മില്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. തത്തമ്മയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുകളുമിട്ടിട്ടുണ്ട്. കിവി എന്ന് പേരുള്ള ഈ തത്തമ്മ ഉടമസ്ഥയുടെ തോളിലാണ് ഇരിക്കുന്നത്. നിരന്തരമായി ലഭിക്കുന്ന പരിശീലനത്തിലാണ് തത്തമ്മ വര്‍ത്തമാനം പറയാന്‍ പഠിക്കുന്നത്.