അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിൽ അശ്ലീല കമ്മെന്റുകൾ; നിയമനടപടിയിലേക്ക് ആദ്യ ആൺദമ്പതികളായ സോനുവും നികേഷും

സോഷ്യൽ മീഡിയയിൽ നല്ല വശങ്ങളും അതുപോലെ തന്നെ ചീത്ത വശങ്ങളും ഏറെയാണ്. ഇത്കൊണ്ട് സമൂഹത്തിൽ അപമാനിക്കപ്പെടുന്നവർ ഏറെയാണ്. ഇന്നിവിടെ വൈറലാകുന്നത് കേരളത്തിലെ ആദ്യ ആൺദമ്പതികളായ നികേഷും സോനുവിനെയും കുറിച്ചുള്ള വാർത്തകളാണ്. കൊച്ചിയിലാണ് ഇരുവരും താമസിക്കുന്നത്.

nn

ഇവർ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയുകയുണ്ടായി. ആ ചിത്രത്തിന് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞിരുന്നു. എന്നാൽ ഇത് ഫേസ്ബുക്ക് മെസഞ്ചറിലൂടെയും അശ്ലീല കമ്മെന്റുകൾ ഇടുന്നത് കൂടുതലായി വന്നു. ഇതേ തുടർന്നാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്. അമ്മക്കൊപ്പം എന്ന ക്യാപ്ഷനിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് കമന്റുകൾ നിറഞ്ഞത്.

FsF7G5Y

ജസ്റ്റിൻ ജോണി എന്ന പ്രൊഫൈലിൽ നിന്ന് പിന്നെ മെസഞ്ചറിലൂടെയും അപമാനിക്കൽ ഏറെയായി. ഇതേപ്പറ്റി ഇവരുടെ പ്രതികരണം ഇങ്ങനെ, ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീർണതക്കും ഒപ്പം അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളാണ് വേദനിപ്പിക്കുന്നത്. വ്യാജ പ്രൊഫൈലുകളുടെ മുഖംമൂടിക്ക് പിന്നിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ സാമാന്യവത്ക്കരിക്കപ്പെടുന്ന നിലയിലേക്കത്തിയിട്ടുണ്ട്.

nn1

എന്നാൽ ഒരു പടി കൂടി കടന്ന് യഥാർത്ഥ ഐഡന്റിറ്റിയിൽ നിന്ന് അധിക്ഷേപത്തിന് ധൈര്യപ്പെടുമ്പോൾ എങ്ങനെ ഇനിയും നിയമടപടികളിൽ പ്രതീക്ഷ വെക്കുന്നത്. ഇങ്ങനെയും ഉണ്ടല്ലോ സമൂഹത്തിൽ ആളുകൾ. ഇവർക്കെതിരെ നടപടി എടുത്തതും ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

nnn
Previous articleവളരെ കഠിനമായ യോഗാ മുറ അഭ്യസിച്ച് സംയുക്ത വര്‍മ്മ; വീഡിയോ
Next articleആദ്യത്തെ കൺമണി പിറന്ന സന്തോഷം അറിയച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ;

LEAVE A REPLY

Please enter your comment!
Please enter your name here