അമ്മയ്ക്കൊപ്പം ഉമ്മയുടെ കരുതൽ സുമംഗലിയായി വിനീത

മതസൗഹാർദ്ദം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. തേറത്ത് വീട്ടിൽ സൈനബയുടെയും നാരായണിയുടെയും ജീവിതമാണ് ഇത്. കാൽനൂറ്റാണ്ടായി സൈനബയുടെ വീട്ടിൽ എത്തിയതാണ് നാരായണിയും കൈകുഞ്ഞും. ആ കുട്ടിയാണ് വിനീത. താമരശ്ശേരി ടൗണിൽ തേറത്ത് പരേതനായ ടി.പോക്കറിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലിൽ നാരായണിയുടെ മകൾ വിനീത ഇന്നലെ അണിഞ്ഞൊരുങ്ങി അതിഥികളെ സ്വീകരിച്ചു. പൊന്നും പുടവയും പന്തലും ഒരുക്കി വിവാഹത്തിനുള്ള എല്ലാ കാര്യങ്ങളും നിർവഹിച്ച് ഒപ്പം സൈനബയും കുടുംബവും ചേർന്നു നിന്നു. ഈ വിവാഹത്തിന് കാരണമായ കഥ ഇങ്ങനെ;

കട്ടിപ്പാറ ചെമ്പ്രകുണ്ട സ്വദേശിനിയായ നാരായണി 1996 ലെ നോയ്മ്പു കാലത്താണ് 3 മാസം പ്രായമായ കൈക്കുഞ്ഞുമായി തേറത്ത് വീട്ടിൽ എത്തിയത്. വീട്ടിലേക്ക് സഹായവും അഭ്യർത്ഥിച്ച് എത്തിയവരെ മടക്കി വിടാൻ സൈനബയ്ക്ക് മനസ് വന്നില്ല. നാരായണിയെ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ്. താമരശ്ശേരി സർക്കാർ ആശുപത്രിയിൽ പരസഹായത്തിനാളില്ലാതെ ചികിത്സയിൽ കഴിയുമ്പോഴാണ് പരിചയക്കാരി മുഖേന സൈനബയുടെ വീട്ടിൽ സഹായിയായി എത്തുന്നത്. ഈ അവസ്ഥയിൽ അവരെ ഒറ്റയ്ക്കക്കാൻ പോക്കറും ഭാര്യ സൈനബയ്ക്കും കഴിഞ്ഞില്ല. തങ്ങളുടെ കുടുംബത്തോടു ചേർത്തു പിടിച്ചു ഇവർ രണ്ട് പേരെ കൂടി.

തങ്ങളുടെ മൂന്നു മക്കൾക്കൊപ്പം വിനീതയും വളർന്നു. ഓണവും വിഷുവും പെരുന്നാളുമെല്ലാം തേറത്ത് വീട്ടിൽ ഒരുപോലെ ആഘോഷിച്ചു. വേർതിരുവുകളോ വഴക്കോ ഒന്നുമില്ലാതെ മുന്നോട്ട് പോയി. വിനീതയുടെ രേഖകളിലെ വീട്ടുപേരും തേറത്ത് എന്നു തന്നെ വെച്ച് എല്ലായിടത്തും. കളിച്ച് വളർന്ന സഹോദരങ്ങൾക്ക് ഒപ്പം പഠിച്ച് ബിരുദം എടുക്കുകയും ചെയ്തു. അത് കഴിഞ്ഞപ്പോൾ വിവാഹം തീരുമാനിക്കുകയായി. ബേപ്പൂർ തമ്പി റോഡ് വാധ്യാർ വീട്ടിൽ വി.ആർ. രാജേഷാണ് വരൻ.

tho

വിവാഹം കണ്ണഞ്ചേരിയിൽ നടന്നു. വിവാഹത്തോടനുബന്ധിച്ച് ഇന്നലെ സൈനബയുടെ വീട്ടിൽ വിഭവ സമൃദ്ധമായ സൽക്കാരവും ഒരുക്കിയിരുന്നു. അയൽപക്കക്കാരും ബന്ധു മിത്രാദികളും അനുഗ്രഹ വർഷവുമായി തേറത്ത് വീട്ടിൽ എത്തി.

Previous articleസോഷ്യല്‍ മീഡിയയില്‍ വൈറലായി ‘നര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍’; വൈറൽ വീഡിയോ
Next articleഫോണിലൂടെ കടമായി വാങ്ങിയ ലോട്ടറിക്ക് 6 കോടി സമ്മാനം.! ലോട്ടറി നൽകിയത് വാട്സാപ്പിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here