തൊണ്ണൂറുകളി മലയാള സിനിമയിലെ മിന്നും താരമായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. സിനിമാലോകത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും മലയാളിക്ക് ദിവ്യ ഉണ്ണിയോട് ഇപ്പോഴും പ്രത്യേക ഒരു ഇഷ്ടമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ദിവ്യ. സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ് ദിവ്യ.
തന്‍റെ നൃത്തപരിപാടികളുടേയും ജീവിതത്തിലെ മനോഹര നിമിഷങ്ങളുടേയുമൊക്കെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നൊരു ചിത്രം ഏറെ വൈറലായിരിക്കുകയാണ്. മകള്‍ ഐശ്വര്യയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ദിവ്യയുടെയും അരുണിന്‍റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. മീനാക്ഷിക്കും അർജുനും ശേഷം എത്തിയ കുഞ്ഞതിഥിയ്ക്ക് ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്നാണ് പേര് നൽകിയത്. ഇപ്പോഴിതാ മകൾ ഐശ്വര്യയുടെ മടയിൽ ദിവ്യ തലവെച്ച് കിടക്കുന്ന ദിവ്യയെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
സെൻ എനര്‍ജി, മീൻഡ്മൈൻ, മദർഹുഡ് ട്രഷർ, ഗ്രേറ്റ്ഫുള്‍ എന്നീ ഹാഷ് ടാഗുകള്‍ പങ്കുവെച്ചാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.