മിക്ക പെണ്‍കുട്ടികളും കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിട്ടുള്ള കാര്യങ്ങളിലൊന്നാകും സാരിയുടുക്കുകയെന്നത്. വളര്‍ന്ന് വലുതായാല്‍ സാരി ഉടുക്കാനായി ചെറുപ്പത്തില്‍ ഷോളും മറ്റും സാരിയാക്കിയുടുത്ത് പ്രാക്ടീസ് ചെയ്യുന്ന കുട്ടിക്കുറുമ്പികളുണ്ട്. ഇവിടെ ഇതാ ആ ആഗ്രഹം അങ്ങ് സാധിച്ചിരിക്കുകയാണ് ഒരു താരം. മലയാളികളുടെ പ്രിയ നായിക ഐശ്വര്യ ലക്ഷ്മിയാണ് കഥയിലെ താരം. തന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കിലാണ് ഐശ്വര്യ ചിത്രങ്ങളിലെത്തുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. മനോഹരമായ ചിത്രങ്ങളില്‍ അതിസുന്ദരിയായാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. നീല സാരിയുടുത്ത് മലയാളി തനിമയിലാണ് ഐശ്വര്യയുടെ ഫോട്ടോഷൂട്ട്. മൂക്കുത്തിയുമണിഞ്ഞിട്ടുണ്ട് താരം. തന്റെ അമ്മയുടെ സാരിയാണ് ഐശ്വര്യ ഉടുത്തിരിക്കുന്നത്. നീല നിറത്തിലുള്ള സാരിയുടുത്ത് നില്‍ക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഗൃഹലക്ഷ്മിയ്ക്കായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.