അമ്മയുടെ സര്‍പ്രൈസ് കണ്ട് പൊട്ടിക്കരഞ്ഞ് ബാലനെ ആശ്വസിപ്പിക്കുന്ന നായക്കുട്ടി; വൈറല്‍ വീഡിയോ

അമ്മ നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ടപ്പോള്‍ പൊട്ടിക്കരയുന്ന ബാലന്‍റെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സോഫയിലിരുന്ന് മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് മുന്നിലാണ് അപ്രതീക്ഷിതമായി അമ്മ സര്‍പ്രൈസായി ഒരു നായക്കുട്ടിയെ നല്‍കുന്നത്.

ഇത് കണ്ടതോടെ കുട്ടി വികാരഭരിതമായി മുഖംപൊത്തി കരയുന്നതാണ് വീഡിയോയില്‍. നിലത്ത് കുത്തി ഇരുന്നും കരയുന്ന ബാലന്‍റെ അടുത്തേക്ക് നായക്കുട്ടി എത്തി നക്കിത്തുടയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് കണ്ണീര്‍ തുടച്ചുകൊണ്ട് നായക്കുട്ടിയെ ബാലന്‍ കെട്ടിപ്പിടിക്കുന്നതും കാണാം.

അമ്മ നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ടപ്പോള്‍ പൊട്ടിക്കരയുന്ന ബാലന്‍റെ വീഡിയോ സോഷ്യല്‍മീഡിയയിൽ വൈറലാണ്.

Previous articleഅവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി; വീഡിയോ എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കി മകന്‍; വീഡിയോ
Next articleപ്രണയാദ്രമായ നിമിഷങ്ങൾ പങ്കുവെച്ച് സൂര്യയും ഇഷാനും; ഫോട്ടോസ് വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here