അമ്മയുടെ സങ്കടം കണ്ട് മടുത്തു; അച്ഛനെയും കാമുകിയെയും തടഞ്ഞ് നിര്‍ത്തിയ പെണ്‍മക്കള്‍; വീഡിയോ

അച്ഛനെയും കാമുകിയെയും നടുറോഡില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം ത ല്ലി ചതച്ച് പെണ്‍മക്കള്‍. അച്ഛന്‍ കാമുകിക്ക് ഒപ്പം കാറില്‍ വരുമ്പോള്‍ ഇയാളുടെ രണ്ട് പെണ്‍മക്കള്‍ റോഡിന് നടുവില്‍ കയറി നിന്ന് കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കാറില്‍ നിന്നും പുറത്തിറക്കി ത ല്ലി ചതച്ചു.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്ന് പെണ്‍മക്കള്‍ പറയുന്നു.

ഇതോടെയാണ് തങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറയുന്നു. ആദ്യം കാര്‍ തടഞ്ഞെങ്കിലും കാര്‍ നിര്‍ത്താതെ പിതാവ് മുന്നോട്ട് എടുത്തു. എന്നാല്‍ പിന്നീട് നാട്ടുകാരും കൂടി ഇടപെട്ട് കാര്‍ നിര്‍ത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും പെണ്‍മക്കള്‍ മ ര്‍ദി ക്കു കയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്.

ഇതിനിടെ ത ല്ല് കൊണ്ട് അച്ഛന്റെ കാമുകി നാട്ടുകാര്‍ കൂടിയതോടെ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അമ്മയുടെ സങ്കടം കണ്ട് മടുത്തിട്ടാണ് അച്ഛനെ നടുറോഡില്‍ കൈ കാര്യം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചത്.

Previous articleറെബേക്ക സന്തോഷ് ഇനി ശ്രീജിത്തിന് സ്വന്തം; കല്യാണ വിഡിയോ കാണാം
Next articleമിസ്സ് കേരളയിൽ തുടങ്ങിയ അൻസിയുടെയും അഞ്ജനയും സൗഹൃദം അവസാന യാത്രയിലും ഒരുമിച്ച്.!

LEAVE A REPLY

Please enter your comment!
Please enter your name here