
മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സ്വാസിക. സീത എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു സ്വാസിക മലയാളം മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. കഴിഞ്ഞ ദിവസം മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ വാർഷികാഘോഷത്തിൽ പ്രമുഖ താരങ്ങൾ എല്ലാവരും പങ്കെടുത്തിരുന്നു.
ചടങ്ങിൽ എത്തിയ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചടങ്ങിൽ സാരിയിൽ ആയിരുന്നു നടി എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് സ്വാസികയുടെ ഫോട്ടോസിന് കമൻറുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. നടിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

ഈയടുത്താണ് താരം ചാനലിൽ ആക്ടീവായി തുടങ്ങിയത്. ചാനലിലൂടെ പ്രേക്ഷകരുമായി വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്. നടിയുടെ യഥാർത്ഥ പേര് പൂജ എന്നാണ്. അഭിനയരംഗത്തേക്ക് വന്നപ്പോഴാണ് സ്വാസിക എന്നതിലേക്ക് പേരുമാറ്റിയത്. ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ ശ്രദ്ധനേടിയത്.
