അമ്മയുടെ പാട്ട് സ്നേജില്‍ ആലപിച്ച്‌ മകള്‍, വിധികര്‍ത്താവായി അമ്മ; അതിഥിയായി അച്ഛന്‍.! അമ്മയുടെ മകള്‍ തന്നെ എന്ന്‌ സോഷ്യല്‍ മീഡിയ

മലയാളികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒരാളാണ്‌ സിതാര. മലയാളികള്‍ക്ക്‌ പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങള്‍ ആലപിച്ചത്‌ ഇവരാണ്‌ എന്നതുകൊണ്ട്‌ മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ വളരെ മികച്ച ഇടപെടലുകള്‍ നടത്തുന്ന ഒരു താരം കൂടിയാണ്‌ ഇവര്‍ എന്നതുകൊണ്ട്‌ കൂടിയാണ്‌. സിത്താരയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക്‌ ഒരു പ്രത്യേക താല്‍പര്യമാണ്‌. സിത്താര ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്‌, മലയാളികള്‍ക്ക്‌ ഇതെല്ലാം ഒരെണ്ണം പോലും വിടാതെ എടുക്കാറുണ്ട്‌.

ഇപ്പോള്‍ സിത്താരയുടെ മകള്‍ സായുമ്മ സൂപ്പര്‍ ഫോര്‍ വേദിയില്‍ എത്തിയിരിക്കുകയാണ്‌. സാവന്‍ ജതു എന്നാണ്‌ ഈ കൊച്ചുമിടുക്കിയുടെ യഥാര്‍ത്ഥ പേര്‌. വന്ന ഉടനെ തന്നെ വിധു പ്രതാപും ജോത്ൃയും ഒരുപാട്‌ ചോദ്യങ്ങള്‍ ചോദിച്ചു ഈ കൊച്ചു മിടുക്കിയുടെ കുഴക്കി എങ്കിലും പാട്ട്‌ തുടങ്ങിയതോടെ ഫുള്‍ ഓണ്‍ എനര്‍ജിയായി താരത്തിന്‌. പാട്ടുപാടി ഏവരെയും ഞെട്ടിക്കുക ആയിരുന്നു ഈ കൊച്ചു താരം. മഴവില്‍ മനോരമ തന്നെ അവരുടെ ഫേസ്ബുക്ക്‌ പേജ്‌ വഴി ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്‌. ധാരാളം ആളുകളാണ്‌ ഇതിനു അടിയില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട്‌ എത്തുന്നത്‌.

അമ്മയുടെ മകള്‍ തന്നെ” എന്നാണ്‌ ദൂരിദാഗം മലയാളികള്‍ക്കും അദഭിപ്രായപ്പെടുന്നത്‌. ഉയരെ എന്ന ചിത്രത്തില്‍ സിത്താര പാടിയ “നീ മുകിലോ” എന്ന ഗാനമായിരുന്നു സായുമ്മ വേദിയില്‍ പാടിയത്‌. പരിപാടിയുടെ ന്യൂ ഇയര്‍ സ്പെഷ്യല്‍ എപ്പിസോഡില്‍ ആയിരുന്നു സിത്താരയുടെ കുടുംബം അതിഥികളായി എത്തിയത്‌. ഇതിനു മുന്‍പ്‌ വിധുപ്രതാപിന്‍റെ കുടുംബവും പരിപാടിയില്‍ എത്തിയിരുന്നു.

പരിപാടിയില്‍ സിത്താരയുടെ ഭര്‍ത്താവ്‌ സജീഷും പങ്കെടുത്തിരുന്നു. ആദ്യമായിട്ടാണ്‌ ഒരു പബ്ലിക്‌ പ്ലാറ്റേഫാമില്‍ സിത്താരയുടെ ഭര്‍ത്താവ്‌ സജീഷ്‌ പങ്കെടുക്കുന്നത്‌. കാലിക്കറ്റ്‌ യൂണിവേഴ്ടിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്നു സജീഷ്‌. ഇപ്പോള്‍ ഉടം എന്ന സംരംഭത്തിന്റെ നടത്തിപ്പുകാരനും നിര്‍മാതാവും ഒക്കെയാണ്‌ സജീഷ്‌. എന്തായാലും ഇവരുടെ കുടുംബവിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ എപ്പിസോഡ്‌ ഇതിനോടകം നിരവധി ആളുകളാണ്‌ സമൂഹമാധ്യമങ്ങളില്‍ നിന്നും കണ്ടു കഴിഞ്ഞത്‌.

Previous articleസർക്കാർ സ്കൂളിലെ ചോറും കറികളും രുചിക്കാനെത്തിയ വിദേശ വ്ലോഗർ; വീഡിയോ
Next articleനിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്; രജിനി ചാണ്ടി : വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here