അമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ച് വയസുകാരൻ; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ബോധരഹിതയായ അമ്മയ്ക്ക് കൃത്യ സമയത്ത് വൈദ്യസഹായം എത്തിച്ച് അഞ്ച് വയസുകാരൻ ജോഷ്. ഇംഗ്ലണ്ടിലെ ടെൽഫോർഡ് സ്വാദേശിയാണ് ജോഷ്. ജോഷ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ‘അമ്മ ബോധരഹിതായി വീണത്. എന്ത് ചെയ്യണം എന്നറിയാതെ ജോഷ് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഒട്ടും ശങ്കിക്കാതെ ഈ കുഞ്ഞു മകൻ അടിയന്തര സർവീസ് ലഭ്യമാകുന്ന സർവീസിലേക്ക് വിളിക്കുകയായിരുന്നു.

ഉടൻ തന്നെ അടിയന്തര സർവീസ് ലഭ്യമാക്കുന്ന ഉദ്യോഗസ്ഥർ എത്തുകയും ജോഷിന്റെ അമ്മയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അതേസമയം ഈ കുഞ്ഞുമകന് അടിയന്തര സർവീസിന്റെ 112 എന്ന നമ്പർ ലഭിച്ചത് തന്റെ ടോയ് ആംബുലൻസിൽ നിന്നുമാണ്.

‘അമ്മ ബോധരഹിതായി വീണപ്പോൾ പെട്ടന്ന് തന്നെ ആംബുലൻസിൽ നിന്നും നമ്പർ കണ്ടെത്തിയ ഈ കുഞ്ഞു മകന്റെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ. വെസ്റ്റ് മേർഷ്യ പൊലീസിലെ ഉദ്യോഗസ്ഥർ ജോഷിനൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ഈ കുഞ്ഞുമോന്റെ സമയോചിത ഇടപെടലിനെ ലോകം അറിയുന്നത്.

Previous articleജിം ട്രൈനെർക്ക് 73 ലക്ഷത്തിന്റെ എസ് യു വി സമ്മാനമായി നൽകി നടൻ പ്രഭാസ്
Next articleറോഡിൽ ചിരിച്ചുല്ലസിച്ച് നൃത്തം ചെയ്ത് രണ്ട് അമ്മമാർ; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here