അമ്മമ്മയെ ഡിസൈനർ നെക്ലൈസ് അണിയിച്ചൊരുക്കി കൊച്ചുമകൾ!! കൊച്ചുമകളുടെ കുസൃതി വീഡിയോ പങ്കുവെച്ച് സുജാത മോഹൻ..!! [വീഡിയോ]

sujatha shwetha 1

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണല്ലോ സുജാത മോഹൻ. നാല് പതിറ്റാണ്ടിലേറെ കാലമായി സംഗീത രംഗത്ത് സജീവമായ ഇവർക്ക് മലയാളത്തിൽ എന്നപോലെതന്നെ തമിഴ്, തെലുങ്ക് സംഗീത ലോകത്ത് നിരവധി ആരാധ കരാണുള്ളത്. മലയാളത്തിന്റെ സ്വന്തം വിശ്വ ഗായകനായ യേശുദാസിന്റെ കൂടെ വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീത ലോകത്തെത്തിയ ഇവർ, തന്റെ സ്വരമാധുര്യം കൊണ്ട് ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

സുജാതയുടെ ആദ്യ ഗാനമായ ” കണ്ണെഴുതി പൊട്ടുംതൊട്ട് ” എന്ന പാട്ട് മുതൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത സ്വരമായി ഇവർ മാറുക യായിരുന്നു. തന്റെ അമ്മയുടെ പാത പിന്തുടർന്ന് കൊണ്ട് മകൾ ശ്വേതാ മോഹനും ആലാപന രംഗത്ത് നിറ സാന്നിധ്യമാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ബഹു മതികളും പുരസ്കാരങ്ങളും നേടാൻ ഇവർക്ക് സാധിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായും പ്രേക്ഷകരുമായും സംവദിക്കാൻ എപ്പോഴും സമയം കണ്ടെത്താറുള്ള ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നാണ്.

239556129 261999779103540 5283277674151560619 n

അതിനാൽ തന്നെ കൊച്ചുമകൾ ശ്രേഷ്ഠയുടെ വിശേഷങ്ങളും മറ്റും സുജാത മോഹൻ പങ്കുവെക്കുമ്പോൾ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് അവയ്ക്ക് ലഭിക്കാറുള്ളത്. മകൾ ശ്രേഷ്ഠയുടെ കുസൃതിയും മറ്റും ഇരുവരും പലപ്പോഴും പങ്കുവെക്കാറുള്ളതിനാൽ ഈയൊരു കൊച്ചു മിടുക്കിക്കും നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. എന്നാൽ ഇപ്പോഴിതാ കൊച്ചുമകൾ ശ്രേഷ്ഠയുടെ കുസൃതി നിറഞ്ഞ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സുജാത മോഹൻ.

ചതുരാകൃതിയിൽ പലനിറത്തിലുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ചുകൊണ്ട് അമ്മാമ്മക്ക് നെക്ലൈസ് ഒരുക്കുന്ന ശ്രേഷ്ഠയുടെ വീഡിയോ ആയിരുന്നു ഇത്. കൊച്ചുമകൾ കളിപ്പാട്ടം തന്റെ കഴുത്തിൽ അണിയിക്കുമ്പോൾ ഏറെ അനുസരണയോടെ നിൽക്കുന്ന സുജാതയെയും വീഡിയോയിൽ കാണാവുന്നതാണ്. ” ഡിസൈനർ നെക്ലൈസ് ബൈ ശ്രേഷ്ഠ” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധേ ടുകയും ചെയ്തു. ആരാധകരിൽ നിന്നും വളരെ രസകരമായ പല കമന്റുകളും വീഡിയോക്ക് താഴെ കാണാവുന്നതാണ്.

Previous articleആ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് എന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയത്; അവര്‍ക്ക് എന്നോട് ദേഷ്യം തോന്നാനുള്ള കാരണം പുറത്ത് പറയാന്‍ കൊള്ളില്ല.! ഗീത
Next articleതാഴ്ചയിലേക്ക് വീണ പശുവിനെ ജീവന്‍ പണയം വെച്ച് രക്ഷിക്കുന്ന യുവാക്കള്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ [വീഡിയോ ]

LEAVE A REPLY

Please enter your comment!
Please enter your name here