
പ്രസവ ശേഷം സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നമാണ് അമിത വണ്ണം. പ്രസവകാല ശുശ്രൂഷയും, കുഞ്ഞിന്റെ ആരോഗ്യ കാര്യങ്ങളും എല്ലാം പരിഗണിക്കേണ്ടത് കൊണ്ട് വണ്ണം വയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെടാം എന്നല്ലാതെ പെട്ടന്ന് അത് കുറച്ചെടുക്കാന്‍ സാധ്യമല്ല. എന്നാല്‍ നിലയെ പ്രസവിച്ച്, മൂന്ന് മാസം കഴിയുമ്പോഴേക്കും താന്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും എന്ന് പേളി മാണി നേരത്തെ പറഞ്ഞിരുന്നു.
പൊതുവെ കുറച്ച് മടിയുള്ള കൂട്ടത്തില്‍ ഉള്ളതായത് കൊണ്ട് കുറച്ച് വൈകായാണെങ്കിലും പേളി ആ ശ്രമം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. അതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. പേളി മാണിയും പ്രസവ ശേഷമുള്ള അമിത വണ്ണത്തെ കുറിച്ച് ഒരുപാട് മോട്ടിവേഷന്‍ നല്‍കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യമാണ് തന്നെ സംബന്ധിച്ച് ആദ്യത്തെ പരിഗണന, അത് കഴിഞ്ഞ് തീര്‍ച്ചയായും ഞാന്‍ തടി കുറയ്ക്കും എന്നാണ് പേളി പറഞ്ഞിരുന്നത്.

പറഞ്ഞത് പോലെ തന്നെ പേളി വര്‍ക്കൗട്ടും ഡയറ്റും ആരംഭിയ്ക്കുകയും ചെയ്തു. നില ബേബിയെ അടുത്തിരുത്തി പേളി മാണി വര്‍ക്കൗട്ട് ചെയ്യുന്നതും മറ്റുമുള്ള വീഡിയോകളും ഫോട്ടോകളും എന്നും സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. ഓണ്‍ലൈനിലൂടെയാണ് തുടക്കകാലത്ത് പേളി ട്രെയിനിങ് നേടിയത്. അതിന്റെ എക്സസൈസ് വീഡിയോയും പേളി ഒരു ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു.
കൃത്യമായ ഡയറ്റ് ആണ് പേളി ഇപ്പോള്‍ പിന്തുടരുന്നത്. അതിന് വേണ്ടി ശ്രീനിഷും മുന്‍ കൈ എടുക്കുന്നുണ്ട് എന്ന് താരദമ്പതികളുടെ കഴിഞ്ഞ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. പേളിയെ ഡയറ്റ് ഫോളോ ചെയ്യാന്‍ വേണ്ടി നിര്‍ബന്ധിയ്ക്കുന്നതും അതിന് വേണ്ട പിന്തുണ നല്‍കുന്നതും ഭര്‍ത്താവ് ശ്രീനിഷ് ആണത്രെ.
ഇതിന്റെ എല്ലാം ഫലം കണ്ടു തുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പ്രസവ ശേഷം താന്‍ അനുഭവിച്ച ബാക്ക് പെയിനിനെ കുറിച്ചുമൊക്കെ പേളി നേരത്തെ ചില വീഡിയോകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പേളി വളരെ സുഖമായി ജംപിങ് എല്ലാം ചെയ്യുന്നുണ്ട്. ശരീരവും പേളിയുടെ നിയന്ത്രണത്തില്‍ ആയി കഴിഞ്ഞു എന്ന് പുതിയ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും.