
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം. കുടുംബവിളക്കിലെ പ്രധാന താരങ്ങളിലൊരാളായ നൂബിനൊപ്പമുള്ള ചിത്രവുമായി അമൃത എത്തിയിരുന്നു. പരമ്പരയില്‍ പ്രതീഷും ശീതളുമായാണ് ഇരുവരും വേഷമിട്ടത്. സ്ക്രീനിലെപ്പോലെ തന്നെ യഥാര്‍ത്ഥത്തിലും സഹോദരങ്ങളെപ്പോലെയാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.
പരമ്പരയില്‍ നിന്നും മാറിയെങ്കിലും താരങ്ങളുമായുള്ള സൗഹൃദം ഇപ്പോഴും അതേ പോലെ തന്നെ നിലനിര്‍ത്തുന്നുണ്ട്. നൂബിനൊപ്പമുള്ള ചിത്രവും അതിന്റെ ക്യാപ്ഷനുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസം ചർച്ചയായി മാറിയത്. സംതിങ് സെപ്ഷല്‍ ഈസ് കമിങ്ങ് എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത നൂബിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോയും ക്യാപ്ഷനും ക്ഷണനേരം കൊണ്ടാണ് ചര്‍ച്ചയായി മാറിയത്.

ഇരുവരും പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നുമായിരുന്നു ചര്‍ച്ചകള്‍. ഫോട്ടോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. പരമ്പരയിൽ ചേട്ടനും അനിയത്തിയുമായി അഭിനയിച്ചവർ ജീവിതത്തിൽ ഒന്നിക്കുകയാണോയെന്നായിരുന്നു ചോദ്യങ്ങൾ.
ഷിയാസ് കരീമും ഫോട്ടോയ്ക്ക് കമന്റുമായെത്തിയിരുന്നു. അമൃതയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഷിയാസ്. സ്റ്റാർ മാജിക്കിൽ വെച്ചായിരുന്നു ഇരുവരും സൗഹൃദത്തിലായത്. ഇടയ്ക്ക് അമൃതയും ഷോയിൽ സജീവമായിരുന്നു. ഹാപ്പി മാരീഡ് ലൈഫ് എന്നായിരുന്നു ഷിയാസിന്റെ കമന്റ്. ഇത് കണ്ടതോടെയായിരുന്നു വിവാഹ ചർച്ചകൾ കൂടിയത്.

മുഖത്തോട് മുഖം നോക്കി നിൽക്കുന്ന ഫോട്ടോയായിരുന്നു അമൃത പങ്കിട്ടതും. കില്‍ യൂ മാന്‍ എന്നായിരുന്നു അമൃത നല്കിയ മറുപടി. ഇതോടെയായിരുന്നു വിവാഹ ചര്‍ച്ച അവസാനിച്ചത്. അമൃത തന്നെ ഇതേക്കുറിച്ച് പറഞ്ഞത് നന്നായെന്ന കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്.
