യേശുദാസിന്‍റേതു പോലുള്ള ശബ്ദതിനുടമ അഭിജിത് കൊല്ലം വിവാഹിതനായി. നിരവധി ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള നടി വിസ്മയ ശ്രീ ആണ് വധു. വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ആറ് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്.
ലോകം മുഴുവൻ ഈയോരു ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്‍റെ അളവ് കുറച്ച് ചെറിയ ചടങ്ങായാണ് നടത്തുന്നതെന്നും പറഞ്ഞുകൊണ്ട് അഭിജിത്തും വിസ്മയയും കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നിലനിൽക്കുന്ന ഈ പ്രയാസഘട്ടങ്ങൾ കഴിയുമ്പോൾ ഏവരേയും വിളിച്ചുകൂട്ടി ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇരുവരും വീഡിയോയിൽ പറയുകയുണ്ടായി.
ഏവരുടേയും പ്രാർഥനയിൽ തങ്ങളേയും ഓർക്കണമെന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ചെറിയ ചടങ്ങായതിനാൽ വിവാഹം കൂടാൻ പലർക്കുമായിരുന്നില്ല. അതിനാൽ തന്നെ നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെയും മറ്റും ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. കൊറോണ പേടി മാറിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ സൽക്കാരം നടത്തുന്നുമുണ്ട്.