അപ്പൂ, നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും ഇങ്ങനെ തന്നെ തങ്ങി നില്‍ക്കും;

പുനീത് രാജ്കുമാറിന്റെ മരണം ഇന്ത്യന്‍ സിനിമാ ലോകത്തിനും ആരാധകര്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. നടന്റെ മരണത്തില്‍ അനുശോചകം അറിയിച്ചു കൊണ്ട് ആരാധകരും സിനിമാ താരങ്ങളും എത്തി. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, പാര്‍വ്വതി അങ്ങനെ പലരും ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബു്കകിലൂടെയും പുനീതിന് ആദരാഞ്ജലികള്‍ അറിയിച്ചു.

എന്നാല്‍ നടി ഭാവനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് അല്പം വികാരഭരിതമാണ്. ദൂരെ നിന്ന് കണ്ട് പരിചയപ്പെട്ട നടനല്ല, ഭാവനയെ സംബന്ധിച്ച് പുനീത് എന്ന അപ്പു. മൂന്ന് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചതിലൂടെ പുനീതുമായി നല്ല ഒരു സൗഹൃദ ബന്ധം കന്നട നാടിന്റെ മരുമകള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്.

243980468 4363976360317872 5904124108301671195 n

പുനീതിനൊപ്പം ഒരു വേദി പങ്കിടുന്ന വീഡിയോയ്‌ക്കൊപ്പാണ് ഭാവന സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വീഡിയോയില്‍ നിറഞ്ഞു ചിരിയ്ക്കുന്ന പുനീതിനെ കാണാം, ‘അപ്പൂ, നീ ഇങ്ങനെ തന്നെ എന്നും എന്റെ മനസ്സിലും ഹൃദയത്തിലും നിലനില്‍ക്കും. എപ്പോഴും പുഞ്ചിരുച്ചുകൊണ്ട്.

കന്നടയില്‍ എന്റെ ആദ്യ നായകനാണ്, എനിക്കേറ്റവും ഇഷ്ടപ്പെട്ട കോ സ്റ്റാര്‍. മൂന്ന് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല നിമിഷങ്ങളും ചിരിയും എന്നും ഓര്‍ക്കും. വളരെ നേരത്തെ പോയി..” എന്നാണ് ഭാവനയുടെ കുറിപ്പ്

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പും പുനീത് സോഷ്യല്‍ മീഡയയില്‍ സജീവമായിരുന്നു. ഏറ്റവും ഒടുവിലത്തെ പോസ്റ്റ് സഹോദരന്‍ ശിവരാജ് കുമാറും ഭാവനയും ഒന്നിച്ച് അഭിനയിച്ച ബാജ്‌റംഗി 2 എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

Previous articleപാവം പെട്ടുപോയി, റീൽസ് എടുക്കാൻ നോക്കിയതാ, പക്ഷേ പണി പാളി; ചൈതന്യ പ്രകാശ് പങ്കുവെച്ച രസകരമായ വീഡിയോ കണ്ടു നോക്കൂ…
Next articleകല്യാണത്തിന് ഇപ്പോള്‍ തിരക്കൊന്നും ഇല്ല; എന്തായാലും ഒരു രണ്ട് മൂന്ന് വര്‍ഷം കഴിയട്ടെ.! മാധ്യമങ്ങളോടു പ്രതികരിച്ചു റിതു

LEAVE A REPLY

Please enter your comment!
Please enter your name here