‘അപ്പനാണപ്പാ അപ്പനെന്ന്’ ആരാധകർ; അച്ഛനൊപ്പമുള്ള ടൊവിനോയുടെ ചിത്രം വെെറലാകുന്നു.!

മലയാളത്തിലെ യുവനടന്മാരിലെ ശ്രദ്ധേയയനാണ് ടൊവിനോ തോമസ്. അഭിനയത്തിലെന്ന പോലെ തന്നെ ഫിറ്റ്നസിലും ടൊവിനോ പുലിയാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തും വര്‍ക്ക്ഔട്ടിന് മുടക്ക് വരുത്തിയിട്ടില്ല ടൊവിനോ.

വീട്ടിലെ ജിമ്മില്‍ നിന്നുമുള്ള വര്‍ക്ക്ഔട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

അച്ഛന്‍ അഡ്വ. തോമസിനൊപ്പമുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ ജിമ്മില്‍ നിന്നുമുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. അച്ഛനും മകനെ പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തില്‍ പുലിയാണെന്ന് ചിത്രം പറയും. അച്ഛന്‍ തന്റെ വഴികാട്ടിയും ഉപദേശകനും മോട്ടിവേറ്ററും തീരുമാനങ്ങള്‍ എടുക്കുന്നയാളും വര്‍ക്ക് ഔട്ട് പാട്ണറുമാണെന്ന് ടൊവിനോ പറയുന്നു.

wjs

അച്ഛന്റെ ഇടത് ചെസ്റ്റിലെ എക്സ്ട്രാ മസില്‍ 2016 ല്‍ വച്ച പേസ്മേക്കറാണെന്നും ടൊവിനോ പറയുന്നു. അന്നു മുതല്‍ അദ്ദേഹം ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ടൊവിനോ പറയുന്നു.

പിന്നാലെ ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. മംമ്ത മോഹന്‍ദാസ്, ഇന്ദ്രജിത്ത്, ആഷിഖ് അബു, പൂര്‍ണിമ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Previous articleയജമാനനെ ചെടി നടാന്‍ സഹായിച്ച് നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
Next article16 വര്‍ഷം, ഇതാദ്യമായി പാടുന്നത് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിച്ചു; ഭാര്യയുടെ പാട്ട് പങ്കുവച്ച് വിനീത്.!

LEAVE A REPLY

Please enter your comment!
Please enter your name here