ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വിജയമായിരിക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ വഴക്കുകൾ പരിപാടി തുടങ്ങിയ ആഴ്ച തന്നെ ഉണ്ടായിരുന്നു. പലതരത്തിലുള്ള ഗെയിംസ് കാണികളെ പരിപാടി കാണാൻ പിടിച്ചിരുത്തുന്നു. ഇപ്പോൾ സ്വവർഗാനുരാഗവും ബിഗ് ബോസ് വീട്ടിൽ സംസാരമായി. ജാസ്മിന് അപർണയോട് അട്രാക്ഷൻ തോന്നിയ കാര്യം ജാസ്മിൻ നിമിഷയോട് പറയുകയും അതിനു ശേഷം ജാസ്മിൻ അത് അപർണയോട് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. സംഭവം ഇങ്ങനെ ആണ്,
നിമിഷയും ജാസ്മിനും സ്‌മോക്കിംഗ് ഏരിയയിൽ ഇരുന്ന് ജാസ്മിന്‍ തന്റെ മനസ് തുറക്കുകയാണ്. തനിക്ക് അപർണയോട് ക്രഷ് ആണെന്ന്. അതിനു ശേഷം ജാസ്മിൻ അപർണയെ വാഷ് റൂമിൽ വെച്ചു കാണുകയും കഴുത്തില്‍ നിന്നും മൈക്ക് മാറ്റിയ ജാസ്മിന്‍ അപര്‍ണയോടായി എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് അപര്‍ണ ചോദിച്ചപ്പോഴേക്കും ഇല്ല പറയുന്നില്ലെന്ന് പറഞ്ഞ് മൈക്ക് തിരിച്ചിട്ട ശേഷം ജാസ്മിന്‍ അവിടെ നിന്ന് പോയി. അപര്‍ണ പുറത്തേക്ക് വരുമ്പോള്‍ ജാസ്മിന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ഗാര്‍ഡന്‍ ഏരിയയില്‍. എന്നാല്‍ അപര്‍ണ അവിടെ നില്‍ക്കാതെ കിടക്കാന്‍ പോയി.
ഇതിന് പിന്നാലെ രാത്രിയിൽ ജാസ്മിനും അപര്‍ണയും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജാസ്മിൻ തന്റെ മനസിലുള്ളത് അപര്‍ണയോട് വ്യക്തമാക്കുകായും ചെയ്യുന്നു. ഇത് നാട്ടുകാര്‍ മൊത്തം കാണുന്നുണ്ട്. നീ വിവാഹിതയാണ്, ഞാന്‍ മോശക്കാരിയായി മാറുകയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. പക്ഷെ നീ മോശക്കാരിയല്ലെന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ആളുകളോട് അട്രാക്ഷന്‍ തോന്നുന്നുണ്ടെന്ന് ഞാനും പറയാറുണ്ടെന്നും അപര്‍ണ പറഞ്ഞു. അത് പ്രശ്‌നമല്ലെന്ന് അപര്‍ണ പറഞ്ഞപ്പോള്‍ ദൈവമേ ഈ പെണ്ണുമ്പിള്ളയ്ക്ക് ഒന്നും മനസിലാകുന്നില്ലല്ലോ എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം.
അതെന്താണ് കാരണം എന്ന് അപര്‍ണ ചോദിച്ചപ്പോള്‍ എനിക്ക് നിന്നെ സഹോദരിയാക്കാനാകില്ലെന്നും അത്ര വിശാലഹൃദയ ഒന്നുമല്ല ജാസ്മിന്‍ വ്യക്തമാക്കി. നീ ഇങ്ങനെ തന്നെയാണെങ്കില്‍ ഞാന്‍ അത് തന്നെയായിരിക്കുമെന്ന് അ്പര്‍ണയും പറഞ്ഞു. നിന്റെ ജീവിതം ആസ്വദിക്കുക എന്നു പറഞ്ഞു കൊണ്ട് അപര്‍ണ എഴുന്നേറ്റ് പോയി. എണീറ്റ് പോകുന്ന അപര്‍ണയെ വിളിച്ച ശേഷം ജാസ്മിന്‍ നടുവിരല്‍ കാണിക്കുകയും ചെയ്യുന്നു.