Home News Updates അന്റാർട്ടിക്കയിലെ ‘തണ്ണീർ മത്തൻ ദിനങ്ങൾ’..!

അന്റാർട്ടിക്കയിലെ ‘തണ്ണീർ മത്തൻ ദിനങ്ങൾ’..!

0
അന്റാർട്ടിക്കയിലെ ‘തണ്ണീർ മത്തൻ ദിനങ്ങൾ’..!

മഞ്ഞ് എന്ന് കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്തുന്നത് അന്റാർട്ടിക്കയാണ്. അന്റാർട്ടിക്ക എന്ന് പറയുമ്പോൾ ഐസ് കട്ടകളാൽ നിറഞ്ഞ എവിടെയും മഞ്ഞ് പുതച്ച് നല്ല തൂവെള്ള നിറത്തിൽ കിടക്കുന്ന ഒരിടമായിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ ചുവന്ന് തണ്ണീർ മത്തനെ പോലിരിക്കുന്ന മഞ്ഞുകൾ മൂടിപ്പുതച്ച് കിടക്കുന്ന അന്റാർട്ടിക്കയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

അന്റാർട്ടിക്കയിലെ ഇപ്പോഴത്തെ കാഴ്ച തണ്ണീർ മത്തനെ ഓർമ്മിപ്പിക്കും വിധമാണ്. തൂവെള്ള നിറത്തിലുള്ള മഞ്ഞിന് പകരം എങ്ങും ചുവന്ന നിറത്തിലുള്ള മഞ്ഞ്. കിലോ മീറ്ററുകളോളം ചുവന്നിരിക്കുകയാണ് അന്റാർട്ടിക്കയിലെ പലിയിടങ്ങളും. പെട്ടെന്ന് കണ്ടാൽ ചോര ഒഴുകി പരക്കുകയാണെന്ന് തോന്നും. ഉക്രൈൻ ശാസ്ത്രജ്ഞനായ ആന്റി സോട്ടോവ് ആണ് അന്റാർട്ടിക്കയിലെ ഈ ചുവന്ന ഭൂമിയുടെ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത്. അന്റാർട്ടിക്കയിലെ ഉക്രൈൻ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. അന്റാർട്ടിക്കയിൽ നിന്നുള്ള ഈ ചിത്രങ്ങൾ ഉക്രൈൻ ഗവേഷകൻ പങ്കുവെച്ചതോടെ ആളുകൾ ആശ്ചര്യപ്പെടാൻ തുടങ്ങി. എന്താണ് ഇത് എന്ന് ചോദിക്കാൻ തുടങ്ങി. കിലോ മീറ്ററുകളോളം ഇത്തരത്തിൽ ചുവന്നിരിക്കുന്ന ഈ ചിത്രങ്ങൾ ആളുകളിൽ കൌതുതം തോന്നിപ്പിക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല എന്ന് വേണമെങ്കിൽ പറയാം.

അന്റാർട്ടിക്കിയലെ തൂവെള്ള മഞ്ഞുകൾ എന്തു കൊണ്ടാണ് ചുകന്നിരിക്കുന്നത് എന്ന് ചോദിച്ചാൽ ഇതൊരു തരം പ്രതിഭാസമാണ്. ക്ലമൈഡോമോണസ് നിവാലിസ് എന്ന സൂക്ഷ്മ ആൽഗഗളാണ് ഇത്തരത്തിൽ മഞ്ഞിനെ ചുവപ്പിച്ചിരിക്കുന്നതിന് കാരണക്കരാൻ. ഐസ് ഉരുകി വെള്ളം തണുത്തുറഞ്ഞിരിക്കുമ്പോഴാണ് ഈ ആൽഗകൾ വളരുന്നത്. മാത്രമല്ല താപനില ഉയരുമ്പോഴാണ് ഈ ആൽഗകൾ ഉണ്ടാകുന്നത്. ഇപ്പോൾ അന്റാർട്ടിക്കയി ചൂട് കാലാവസ്ഥയാണ്. അത് കൊണ്ടാണ് അന്റാർട്ടിക്കയിലെ മഞ്ഞുകൾ ഇപ്പോൾ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നതും. കഴിഞ്ഞ കാലത്തെക്കാൾ അന്റാർട്ടിക്കയിൽ താപനില ഉയരുകയാണ്. താപനില ഉയരുമ്പോ ക്ലമൈഡോമോണസ് നിവാലിസിന് അനുകൂല സാഹചര്യമൊരുങ്ങും. ഇതാണ് ഈ പ്രതിഭാസത്തിന് കാരണം.

ഇത്തരത്തിൽ മഞ്ഞ് ചുവന്ന് കാണുന്നത് ഒരു അപായ സൂചനയാണ്. ആഗോള താപനില ഉയരുന്നതിനെതിരെയുള്ള സൂചന. വാട്ടർ മെലോൺ സ്നോ എന്നും ഇതിനെ വിളിക്കാറുണ്ട്. ഇവിടെ നിന്ന് ഒരു പ്രത്യേകതരം സുഗന്ധം കൂടി പുറത്ത് വരാറുണ്ട്. അത് കൊണ്ടാണ് ഇത്തരത്തിലൊരു പേര് കൂടി ശാസ്ത്രജ്ഞർ വിളിക്കുന്നതിന് പിന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here