വിദ്വേഷ പ്രസ്താവനയുമായി സംവിധായകന്‍ രാജസേനന്‍. സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ പുറത്താക്കണമെന്നും അവര്‍ നാടിന് ആപത്താണെന്നുമായിരുന്നു രാജസേനന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്. ഇവരെ നാട്ടില്‍ നിന്നും ഓടിക്കണമെന്നും മുഖ്യമന്ത്രി ഇതൊരു അപേക്ഷയായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. പായിപ്പാട് നടന്ന പ്രതിഷേധം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞത് അനുസരിച്ച് മലയാളി എല്ലാം സഹിച്ച് 21 ദിവസം വീട്ടിനുള്ളില്‍ ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആളുകള്‍ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുമ്പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികളെന്നായിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ അതിഥി തൊഴിലാളികളായി മാറിയെന്നും രാജസേനന്‍ പറയുന്നു. അതിഥി എന്ന വാക്കിന്റെ അര്‍ത്ഥം അപ്രതീക്ഷിതമായി വീട്ടില്‍ വരുന്ന വിരുന്നുകാരെന്നാണ്. അതിഥികളെ വീട്ടിലേക്ക് വിളിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോയെന്നും ഇവരെ മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രത്യേകിച്ച് പൗരത്വ ബില്ലിനെതിരെ നടത്തിയ സമരം, ഇന്നലെ ഇവര്‍ കാട്ടിക്കൂട്ടിയത്. വ്രതം പോലെ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ഇവരുടെ കോപ്രായങ്ങള്‍. അവരുടെ ലക്ഷ്യം ആഹാരവും വെള്ളവും ഒന്നുമല്ല മറ്റെന്തോ ആണെന്നും സംവിധായകന്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ ജോലിക്ക് വന്നതോടെ കേരളത്തിലെ ഹോട്ടലുകള്‍ വൃത്തിഹീനമായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് തനിക്കൊരു അപേക്ഷയുണ്ട്. ഇവരെ ഇവിടെ നിന്നും പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദര്‍ഭം ഇനി കിട്ടില്ല. അങ്ങയുടെ കൂടെയുള്ളവരില്‍ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകും.
ദയവായി പുറത്താക്കൂ, ഈ അന്യസംസ്ഥാന തൊഴിലാളികല്‍ നാടിന് ആപത്താണെന്ന് പല വേദികളും പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ സത്യമായി കൊണ്ടിരിക്കുകയാണെന്നും രാജസേനന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം. ഇതൊരു അപേക്ഷയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.