വിജയ് ചിത്രം ‘ബിഗിലി’ലൂടെ ശ്രദ്ധേയായ താരമാണ് ഇന്ദ്രജ ശങ്കര്‍. പാണ്ടിയമ്മ എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിട്ടത്. ഇന്ദ്രജയുടെ പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നത്. നീങ്ക വേറെ ലെവല്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴിലെ ഹാസ്യ താരം റോബോ ശങ്കറിന്റെ മകളാണ് ഇന്ദ്രജ.
സിനിമയില്‍ വിജയുടെ കഥാപാത്രം പാണ്ടിയമ്മയെ ഗുണ്ടമ്മ എന്ന് വിളിച്ചു കളിയാക്കുന്ന ഒരു സീനുണ്ട്. ഇത് തിയറ്ററുകളില്‍ പ്രേക്ഷകരില്‍ ഒന്നടങ്കം ചിരിയുണര്‍ത്തിയ രംഗമായിരുന്നു. ഗുണ്ടമ്മ എന്ന് വിളിക്കുന്നതിന് മുമ്പ് വിജയ് തന്നോട് ക്ഷമ ചോദിച്ചിരുന്നു എന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേരത്തെ ആ പേര് ആരെങ്കിലും വിളിക്കുമ്പോള്‍ തനിക്ക് ദേഷ്യം വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ വിളിക്കുമ്പോള്‍ സന്തോഷമാണെന്നും നടി തുറന്ന് പറഞ്ഞു.