ലോക് ഡൗൺ കാലത്ത് സോഷ്യൽമീഡിയയിൽ സെലിബ്രിറ്റികള്‍ പലരും വളരെ സജീവമാണ്. അതിൽ തന്നെ ഏറെ സജീവമായുള്ള സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും നാലു പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അനുദിനം ചിത്രങ്ങളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ മിക്കവര്‍ക്കും അറിയുകയും ചെയ്യാം. ഇപ്പോഴിതാ പെൺമക്കളിൽ മൂന്നാമത്തെയാളായ ഇഷാനി കൃഷ്ണ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
അമ്മ സിന്ദു കൃഷ്ണയുടെ പണ്ടത്തെ ചിത്രങ്ങളും തന്‍റെ ചിത്രങ്ങളും ചേര്‍ത്താണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. ഇതിൽ അമ്മയുമായി തനിക്കുള്ള സാമ്യമാണ് കാണിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. നാലുമക്കളിൽ അമ്മയുമായി ഏറെ സാമ്യം ഇഷാനിക്ക് തന്നെയെന്ന് ചിലര്‍ കമന്‍റുകളുമായി എത്തിയിട്ടുമുണ്ട്.
അമ്മയ്ക്ക് 16 വയസ്സുള്ളപ്പോഴുള്ള ചിത്രവും തനിക്ക് 19 വയസ്സുള്ളപ്പോഴുള്ളൊരു ചിത്രവും ചേർത്തുള്ള ഒരു ചിത്രവും ഇഷാനി പങ്കുവെച്ചിട്ടുണ്ട്. ഇതിൽ അമ്മയുടെ അന്നത്തെ സാരിയുമാണ് ഇഷാനി ഉടുത്തിരിക്കുന്നത്. ‘എക്സാറ്റിലി ലുക് ലൈക് മദർ’ എന്നൊക്കെ ഈ ചിത്രത്തിന് കമന്‍റുകളും ലഭിച്ചിട്ടുണ്ട്.
അമ്മയ്ക്ക് 21ഉം എനിക്ക് 19ഉം വയസ്സുള്ളപ്പോള്‍ എന്ന് കുറിച്ചാണ് ഈ ചിത്രം ഇഷാനി പങ്കുവെച്ചിരിക്കുന്നത്. ക്ലോസ് ഇനഫ് എന്നാണ് കൂടുതൽ കമന്‍റുകള്‍ ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൂക്കിനും ചുണ്ടിനും ചെറിയ വ്യത്യാസം മാത്രം ബാക്കി ഏറെക്കുറെ ശരിയാണെന്നാണ് മറ്റ് ചിലരുടെ കമന്‍റുകള്‍.