മറിമായം യെന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ വന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയ നടിയാണ് രചന നാരായണന്‍കുട്ടി. അഭിനയം കൂടാതെ താരം മികച്ചൊരു നർത്തകി കൂടെയാണ്. നടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് താരം പുതിയ വാഹനം സ്വന്തമാക്കിയതാണ്. എം ജി മോട്ടേഴ്‌സിന്റെ ഹെക്റ്റർ ആണ് താരം സ്വന്തമാക്കിയ വാഹനം. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം എല്ലാവരോടും പങ്കുവച്ചത്. 5 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് താരം വാഹനം സ്വന്തമാക്കിയത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് അഭിനന്ദങ്ങളുമായി എത്തിയത്.
പുതിയ വണ്ടി വാങ്ങിയ സന്തോഷം പങ്കുവെച്ചതിന് പിന്നാലെയാണു രചനയെ തേടി മറ്റൊരു അംഗീകാരം കൂടി ലഭിച്ചിത്. രചന അവതരിപ്പിച്ച നൃത്തത്തിന് അന്താരാഷ്ട്രതലത്തിലുള്ള അംഗീകാരം ലഭിച്ചു. സോഷ്യൽമീഡിയയിലൂടെ നടി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. താരം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ;
“നൃത്തത്തിനായുള്ള ആദൄ അംഗീകാരം…. അതും അന്താരാഷ്ട്ര തലത്തിൽ നൃത്തസംവിധാനത്തിന് .ഈ അംഗീകാരം ആനന്ദ നടരാജനുള്ള സമർപ്പണംഒരുപാടൊരുപാട് പറയുവാൻ ഉണ്ട്… വിശദമായി…വേഗം തന്നെ വരാം നന്ദി എല്ലാവർക്കും സ്നേഹം.
രചന നാരായണൻകുട്ടി“