അനൂപിന്റെ വിവാഹത്തിനു പങ്കെടുക്കാൻ ബിഗ്‌ബോസ് താരങ്ങൾ എത്തിയപ്പോൾ; – വീഡിയോ കാണാം

ലൈവ് സ്റ്റേജ് ഷോകളിൽ അവതാരകനായി പിന്നീട് സിനിമയിൽ അഭിനയിച്ച് ഒടുവിൽ ടെലിവിഷൻ സീരിയലുകളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് നടൻ അനൂപ് കൃഷ്ണൻ. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ കല്യാൺ എന്ന് പറഞ്ഞാലേ കുടുംബപേക്ഷകർക്ക് അനൂപിനെ പെട്ടന്ന് മനസ്സിലാവുകയുള്ളു.

5rk7yuj

ഇപ്പോഴിതാ താരം വിവാഹിതനായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ സീരിയൽ താരമായിരുന്നു ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും വിവാഹിതരായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അനൂപും വിവാഹിതനായത് ഗുരുവായൂർ അമ്പലത്തിൽ വച്ചുതന്നെയാണ്.

ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ വധു. ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. രണ്ട് വർഷത്തോളമായി അനൂപും ഐശ്വര്യയും തമ്മിൽ പ്രണയത്തിലാണ്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ.

അടുത്ത സുഹൃത്തുകൾക്ക് പോലും ചടങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തതുകൊണ്ട് ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും അനൂപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്.

Previous articleഗോൾഡൻ ഡ്രസ്സ് ധരിച്ച് കിടിലം ലുക്കിൽ തിളങ്ങി എസ്തർ; ഫോട്ടോസ്
Next articleനിറവയറിൽ തകർപ്പൻ ഡാൻസുമായി മൃദുലയും അനിയത്തി പാർവതിയും.! – വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here