ഇന്ന് അനുശ്രീ തൻ്റെ പിറന്നാൾ ആഘോഷിക്കുകയാണ്. മുപ്പതാം വയസ്സ് പിറന്നാളാണ് അനുശ്രീ ഇന്ന് ആഘോഷിക്കുന്നത്. നാടൻ ലുക്കും സംസാരവും വളരെ റിയലിസ്റ്റിക്കായ അഭിനയവും ഒക്കെ തന്നെയാണ് അനുശ്രീയെ മലയാളികൾ നെഞ്ചേറ്റാനുള്ള കാരണം.
മുപ്പതിലേക്ക് കടക്കുന്ന അനുശ്രീയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. മിനിസ്ക്രീൻ സിനിമാ രംഗത്ത് നിന്ന് ഒട്ടനവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
ഡയമണ്ട് നെക്ലേസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അനുശ്രീ. എട്ട് വർഷങ്ങൾക്കിപ്പുറം അനുശ്രീ മുപ്പതിലേറെ സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. സിനിമകളിലെ സജീവ സാന്നിധ്യമായ അനുശ്രീ സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ്. തനതായ അഭിനയ ശൈലിയും തനിനാടൻ ലുക്കുമൊണ് അനുശ്രീയുടെ പ്രത്യേകതകൾ.