കുറച്ചു കാലങ്ങളായി നമ്മുടെ നാട്ടിൽ സ്ത്രികൾ മാത്രമായി നടത്തുന്ന ധരാളം ഹോട്ടലുകൾ കാണാം. ഇവിടെയെല്ലാം നല്ല രീതിയിൽ തിരക്കുമുണ്ട്. അതിനുള്ള പ്രദാന കാരണം കുറഞ്ഞ വിലയും സ്വന്തം വിടുകളിൽ അമ്മമാർ ഉണ്ടാക്കുന്ന അതെ രുചിയായിരിക്കും ഈ ഹോട്ടലുകളിൽ. കുടുംബശ്രീ യൂണിറ്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രികൾ നടത്തുന്ന നല്ല ഭക്ഷണശാലകൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട്, അങ്ങനെ ഉള്ള ഒരു ഹോട്ടലിനെ പറ്റിയുള്ള ഒരു റിവ്യൂ ആണ് സിനിമാതാരം റിമാ കല്ലിങ്കൽ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
എ–വൺ എന്ന കുടുംബശ്രീ ഹോട്ടലും അവിടുന്നു നല്ല നാടൻ ഭക്ഷണം കഴിച്ചതിന്റെ അനുഭവമാണ് റിമ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കോട്ടയം ജില്ലയിലെ മേലുകാവുമറ്റം ടൗണിലെ കുടുംബശ്രീ ഹോട്ടലിനെകുറിച്ചാണ് റിമ കുറിച്ചത്. സ്വന്തം കാലിൽ നിൽക്കാൻ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീ സംരംഭകരെ പിന്തുണയ്ക്കണമെന്ന കുറിപ്പോടെ ഹോട്ടലിലെ വനിതാ ജീവനക്കാർക്കൊപ്പം നിന്നെടുത്ത ചിത്രങ്ങളും റിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.