അധ്യാപകന്‍റെ മോഷണം പോയ ഷൂവിന്, പകരം പുതിയത് വാങ്ങി നൽകി വിദ്യാർത്ഥികൾ; വൈറൽ വീഡിയോ

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുന്നത് യുഎസിൽ നിന്നുള്ള ഒരു ടീച്ചറുടെ വീഡിയോ ആണ്. മോഷണം പോയ ഷൂവിന് പകരം കുട്ടികളെല്ലാം ചേർന്ന് പിരിവെടുത്ത് അധ്യാപകന് പുത്തനൊരു ഷൂ വാങ്ങി കൊടുക്കുന്ന വീഡിയോ ആണിത്. രണ്ടാഴ്ച മുമ്പാണ് അധ്യാപകന്റെ ബാസ്കറ്റ്ബോൾ ഷൂ സ്കൂളിൽ വച്ച് മോഷണം പോയത്. ഇതോടെ വിഷമത്തിലായ അധ്യാപകന് ഒരു കൂട്ടം വിദ്യാർത്ഥികൾ പണം സ്വരൂപിച്ച് പുതിയൊരു ഷൂ വാങ്ങി നൽകുകയായിരുന്നു. കവറിൽ നിന്ന് ഒരു കത്തെടുത്ത് വായിക്കുന്നതും പിന്നാലെ ഷൂ കണ്ട അധ്യാപകൻ കരയുന്നതും വീഡിയോയിൽ കാണാം.

ഏതാനും വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിങ്ങിപ്പൊട്ടി കരയുന്ന അധ്യാപകനെ കുട്ടികൾ എല്ലാവരും ചേർന്ന് കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. എമ്മ മിച്ചൽ എന്ന വിദ്യാർത്ഥിനിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. “എന്റെ പ്രിയപ്പെട്ട അധ്യാപികന്റെ ഷൂ മോഷ്ടിക്കപ്പെട്ടു, അതിനാൽ, ഞാനും സഹപാഠികളും പണം സ്വരൂപിച്ച് അദ്ദേഹത്തിന് ഒരു പുതിയ ഷൂ വാങ്ങി നൽകി”- വീഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മിച്ചൽ കുറിച്ചു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കുട്ടികളെയും അധ്യാപകനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 4.5 മില്യൺ ആളുകളാണ് വീഡിയോ കാണ്ടുകഴിഞ്ഞത്.

Previous articleപുത്തൻ മേക്ക്ഓവറിൽ കീർത്തി സുരേഷ്; മെലിഞ്ഞ് കൂടുതൽ സുന്ദരിയായി; ഫോട്ടോസ്..!
Next articleഹൃദയം നിറച്ച് ഒരു പട്ടാളക്കാരന്റെ പ്രണയം; വൈറലായ വെഡ്ഡിങ് ഷൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here