സമൂഹമാധ്യമങ്ങള്‍ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമെല്ലാം പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഹൃദ്യമായ ഒരു വിഡിയോ.
പാരിസിലെ ഒരു തെരുവോരത്ത് പെയിന്റിങ് വില്‍ക്കാന്‍ ശ്രമിക്കുന്ന വയോധികനില്‍ നിന്നുമാണ് വിഡിയോ ആരംഭിയ്ക്കുന്നത്. തന്റെ കൈയിലുള്ള പെയിന്റിങ്ങുമായി പലരേയും അദ്ദേഹം സമീപിക്കുന്നുണ്ടെങ്കിലും ആരുതന്നെ പെയിന്റിങ് വാങ്ങുന്നില്ല.
ഒരു യുവതിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഈ പെയിന്റിങ് എന്തുകൊണ്ട് തനിക്ക് വാങ്ങിക്കൂടാ എന്ന് വിഡിയോ പകര്‍ത്തിയ യുവതി ചിന്തിച്ചു. അങ്ങനെ അവര്‍ ആ വയോധികന് അരികിലേയ്ക്ക് എത്തുകയും ചെയ്തു.
30 യൂറോ ആണ് ആ പെയിന്റിങ്ങിന്റെ വിലയായി വയോധികന്‍ പറഞ്ഞത്. എന്നാല്‍ യുവതി 40 യൂറേ നല്‍കി പെയിന്റിങ് വാങ്ങി. ഗുഡ്‌ന്യൂസ് കറസ്‌പോണ്ടന്റ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
ഈ ചിത്രം താന്‍ ഒരു നിധി പോലെ സൂക്ഷിക്കുമെന്നും അത് വാങ്ങിയപ്പോഴുള്ള അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു.
(Paris)I’ve seen him frequently in the neighbourhood but it was the first time I saw him selling anything. He said he liked to paint & this was from his collection.He asked for 30 euros but I thought it was quite fine and offered 40…"
— GoodNewsCorrespondent (@GoodNewsCorres1) September 1, 2021
🎥@MessyNessyChicpic.twitter.com/owaPa6iAgS