ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയ്ക്ക് വേണ്ടി ഒരു വാഹനം മുഴുവനും സ്റ്റിക്കർ ചെയ്തിരിക്കുന്നത് എല്ലാവരും സോഷ്യൽ മീഡിയ വഴി കണ്ടതാണ്. ഒരാളുപോലും അതിനെതിരെ പ്രതികരിക്കുകയും മുന്നോട്ട് വരികയും ചെയ്തില്ല. വ്ലോഗർമാരായ മല്ലുട്രാവലറും ഇബുൾജെറ്റും ഇത് ചോദ്യം ചെയ്തു. ഇതിന് ശേഷം ഇതിലെ തെ റ്റ് കു റ്റങ്ങൾ ചൂണ്ടികാട്ടി.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് കുറുപ്പ് വണ്ടിയിൽ നിന്നും സ്റ്റിക്കർ മാറ്റി എന്ന വിവരമാണ് അറിയിക്കുന്നത്. തെ റ്റ് മനസിലായി വണ്ടിയിൽ നിന്നും സ്റ്റക്കർ റിമൂവ് ചെയ്തു, നിയമ നടപടിയിൽ പെട്ട് കഷ്ടപെടുമ്പോൾ മൈൻഡ് ചെയ്യാതെ നിൽക്കുമ്പോൾ ആലോചിക്കുക ഇതുപോലുള്ള അവസ്ഥ നമുക്കും വരുമെന്ന് ഇദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുറിപ്പിന്റെ പൂർണരൂപംഇങ്ങനെ; കുറുപ്പ് വാഹനം നിയമപരമായി തെ റ്റാണെന്ന്ന് കണ്ട് മുഴുവൻ സ്റ്റിക്കർസ്സും റിമൂവ് ചെയ്തു, ചെയ്തത് തെ റ്റ് ആണെന്ന് മനസ്സിലാക്കി, യുക്തിയൊടെ തീരുമാനം എടുത്ത കുറുപ്പ് അണിയറ പ്രവർത്തകർക്ക് നന്ദി. വാഹന പ്രെമി എന്ന നിലയിൽ എനിക്ക് ഇത് കണ്ട് വലിയ സന്തൊഷം ഒന്നുമില്ല സങ്കടം മാത്രം,
നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറ്റാൻ എല്ലാരും മുന്നിട്ട് നിന്നുരുന്നു എങ്കിൽ ഇങ്ങനെ അഴിക്കണ്ട കാര്യം ഇല്ലായിരുന്നു, എന്നാൽ മറ്റുള്ളവർ നിയമ നടപടികളിൽ പെട്ട് സഹായം ആവശ്യപ്പെടുംമ്പൊൾ മൈന്റ് ചെയ്യാതെ നിൽക്കുമ്പൊൾ ആലൊജിക്കുക. നാളെ നമുക്കും ഇത് പോലെ ഒരു അവസ്ഥ വന്നെക്കാം പ്രൈവറ്റ് വാഹനങ്ങളിൽ നിയമ പരമായ മൊഡിഫിക്കെഷൻ അനുവധിക്കുന്ന വരെ , പോ രാടിയെ പറ്റു. നിയമം എല്ലാവർക്കുമൊരു പോലെ എങ്കിൽ ആ നിയമം മാറ്റാൻ നമ്മൾ ഒരുമിച്ച് നിന്നെ പറ്റു.