അത്ഭുതമായി അഞ്ച് വയസുകാരി; 40 സെക്കന്റിൽ പൂർത്തിയാക്കിയത് 60 സമർസോൾട്ട്; വീഡിയോ

ചൈനയിൽ നിന്നുള്ള ലീ ജിയാമിൻ എന്ന അഞ്ചു വയസുകാരി 40 സെക്കന്റുകൊണ്ട് 60 സമർസോൾട്ട് ചെയ്താണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.

വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള അഭ്യാസിയെപ്പോലെയാണ് ഈ അഞ്ചു വയസുകാരി നിഷ്പ്രയാസം സമർസോൾട്ട് ചെയ്യുന്നത്. അച്ഛന്റെ പരിശീലനത്തിലാണ് നാലാം വയസു മുതൽ ലീ സമർസോൾട്ട് ചെയ്തു തുടങ്ങിയത്.

കസേരയുടെ മുകളിൽ ഒരുക്കിയ കുഷ്യനിലാണ് ലീ സമർസോൾട്ട് ചെയ്യുന്നത്. അതിവേഗത്തിൽ ഒന്നും പിഴയ്ക്കാതെ സമർസോൾട്ട് ചെയ്യുന്ന ലീയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടതോടെ മികച്ച പ്രതികരണങ്ങളാണ് ഈ കൊച്ചു മിടുക്കിയ്ക്ക് ലഭിക്കുന്നത്.

ചെറു പ്രായത്തിൽ ഇത്രവേഗത്തിൽ ഇത്രയധികം തവണ സമർസോൾട്ട് ചെയ്യുന്ന ലീ ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള കഠിനവും ചിട്ടയുമായുള്ള പരിശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി. ഇതിന് പിന്തുണയുമായി ലീയുടെ മാതാപിതാക്കളും കൂടെയുണ്ട്.

Previous articleപരിമിതികളെ പിന്നിലാക്കി ആദിത്യ പാടി; വൈറൽ വീഡിയോ
Next article99-ആം വയസിൽ പിയാനോ വായിക്കുന്ന മുത്തശ്ശി; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here