മുല്ലപെരിയാർ വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം മുല്ലപെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല . സ്കൂൾ ബസ് അ പകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം ക ത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീ ധനത്തിന് പേരിൽ ഏതെങ്കിലും പെൺകുട്ടി ആ ത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീ ധനത്തിനെതിരെ പ്ര തി ഷേധിക്കുക.
പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചർച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത് . എവിടെയെങ്കിലും എന്തെങ്കിലും അ പകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോൾ ദുഃ ഖം ആ ദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ.( അതിന് കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ . )ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിൾ നാടിന് വിട്ടു കൊടുക്കുക .
അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും .ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “save”ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം “save” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതി ക്ര മിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും , തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം . മുല്ലപെരിയാർ UN report
(വാൽകഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെർമിനൽൻെറ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക . ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. “ചിലർ”പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും .)By Santhosh Pandit.