ബാലതാരമായി മലയാള സിനിമാലോകത്തേക്ക് എത്തിയ താരമാണ് സനുഷ സന്തോഷ്. ചെറുപ്പത്തിൽ അഭിനയിച്ച സിനിമകളിൽ കൂടി തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി. കല്ലു കൊണ്ടൊരു പെണ്ണ് എന്ന ചിത്രമാണ് സനുഷയുടെ ആദ്യ സിനിമ. പിന്നീട് ദാദ സാഹിബ്, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലൂടെ സനുഷ സജീവമായി.
2004ൽ മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി. ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകൻ എന്ന സിനിമയിൽ എത്തിയ സനുഷ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ സന്തോഷ് തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
അടുത്തിടെ താരം പങ്കു വച്ച ഗ്ലാമര്‍ ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പോസ്റ്റ് ചെയ്ത ഫോട്ടോയാണ്. മലയാളത്തിന്റ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവെക്കുകയാണ് താരം.
കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങിനിടെ പകർത്തിയ ചിത്രമാണിത്. അതേ പെൺകുട്ടി, മമ്മൂക്കയുടെ കാര്യം വരുമ്പോൾ അതേ ആവേശം എന്ന കുറിപ്പോടെയാണ് സനുഷ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.