പ്രേക്ഷകർക്ക് പരിചിതമായ ഇന്ത്യൻ ചലച്ചിത്രനടിയാണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചലച്ചിത്രം.
കങ്കണയുടെ ആദ്യ ഹിന്ദി ചലച്ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംഗ്സ്റ്റർ ആയിരുന്നു. 2006-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ഈ ചിത്രം നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.ഫോട്ടോയിൽ ഹോ ട്ട് ലുക്കിലാണ് കങ്കണ റനൗട്ട്. പുതിയ സിനിമ ‘തേജസി’ന്റെ പ്രചാരണാർഥമുള്ള പരിപാടിയിലാണ് അതീവ ഗ്ലാമർ ലുക്കിൽ താരമെത്തിയത്. ഹൈ സ്ലിറ്റും പ്ലെൻഗിങ് നെക്‌ലൈനും ചേരുന്ന ഗോൾഡൻ സീക്വിൻ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്.
വ്യോമസേനാ പൈലറ്റായാണ് ‘തേജസി’ൽ കങ്കണ എത്തുന്നത്. റോണി സ്ക്രൂവാലയുടെ ആര്‍എസ്‍വിപിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാവും പകലുമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ശ ക്തരും ധീരരുമായ സേനയിലുള്ള സ്ത്രീകള്‍ക്ക് സമർപ്പിച്ചു കൊണ്ടാണ് സിനിമയുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.