അതിരാവിലെ കാറിലെത്തി ക്രിസ്മസ് ലൈറ്റുകള്‍ അടിച്ചുമാറ്റി മൂന്ന് പെണ്‍കുട്ടികള്‍

കൊച്ചി: അതിരാവിലെ കാറില്‍ വന്നെത്തി വഴിയരികിലെ വീട്ടില്‍ നിന്നും ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ച്‌ പെണ്‍കുട്ടികള്‍. കൊച്ചി ചിലവന്നൂരിലെ ഒരു വീട്ടില്‍ നിന്നുമാണ് മൂന്ന് പെണ്‍കുട്ടികള്‍ ക്രിസ്മസ് ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കാറില്‍ എത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വീടിന്റെ മതിലിനോട് ചേര്‍ന്നുള്ള മരത്തില്‍ നിന്നും ലൈറ്റുകള്‍ വലിച്ച്‌ പുറത്തേക്കെടുക്കുകയാണ് ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത് വീട്ടുടമ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, പെണ്‍കുട്ടികള്‍ തന്റെ വീട്ടില്‍ നിന്നും ലൈറ്റുകള്‍ വീട്ടുടമ മോഷ്ടിച്ചുവെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി.

hfxn
Previous articleഫ്യൂസ് ഊരാൻ ഒരുങ്ങി വൈദ്യുതി വകുപ്പ്; ഇളവുകൾ 31ന് അവസാനിക്കും
Next articleസോഷ്യൽ മീഡിയയിൽ വൈറലായി പ്രാർത്ഥന ഇന്ദ്രജിത്തിന്റെ ഫോട്ടോസ്; ഇതെന്ത് കോലമെന്ന് സദാചാര കമന്റുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here