ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്. ക്വീൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്. എന്നാൽ ഇതൊന്നും തന്നെ ഏൽക്കില്ല എന്ന മട്ടാണ് താരത്തിന്. ഇപ്പോഴിതാ പുത്തൻ ഫോട്ടോഗ്രഫിയുമായി എത്തുകയാണ് താരം. അതിരപ്പിള്ളിയിൽ നിന്നുമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
അതിരപള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പോലെയുള്ള ചിത്രം അതിരപ്പിള്ളിയുടെ മൊഞ്ചിൽ സാക്ഷ്യം വഹിച്ചു.മഞ്ഞ സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് സാനിയയുടെ വരവ്.യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്.