താരരാജാവ് മോഹൻലാലിൻറെ മകൾ വിസ്മയ മോഹന്ലാലിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരീരഭാരം കുറിച്ചതിനെപ്പറ്റി വിസ്മയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്. വിസ്മയ കൃത്യമായ പരിശീലനത്തിലൂടെ തടി കുറച്ചതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും.
തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വിസ്മയയുടെ പോസ്റ്റിനെകുറിച്ച് വന്ന വാർത്തകൾക്ക് താഴെയും ഇത്തരത്തിലുള്ള കമ്മന്റുകളുണ്ട്. ‘കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ’, ‘പൈസ കൂടിപ്പോയതിന്റെ അഹങ്കാരം’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്. മോഹന്‍ലാലിനെ അധിക്ഷേപിച്ചു കൊണ്ടും, ജിമ്മിട്ടന്റെ മകളല്ലേ എന്നും കമന്റുകളുണ്ട്.
വിസ്മയയുടെ പരിശീലകനെ കുറിച്ചും മോശം കമന്റുകളുണ്ട്. മോശം കമന്റുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്. തായ്‌ലന്‍ഡിലെ ഹിറ്റ്‌കൊഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്തോടെയാണ് വിസ്മയ 22 കിലോ ശരീരഭാരം കൂറച്ചത്. മുമ്പ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.