അടഞ്ഞിരിക്കുന്ന ഗ്ലാസ് ഡോറിന്റെ ഭാഗത്തേക്കാണ് യുവതി ഓടിയടുക്കുന്നത്…പിന്നീട് സംഭവിച്ചത്…!! വൈറൽ വീഡിയോ

ഗ്ലാസ് ഡോറുകളിൽ അബദ്ധത്തിൽ ചെന്നിടിക്കുന്നത് നമ്മളിൽ പലർക്കും പറ്റിയിട്ടുള്ള അമളിയാണ്. ഗ്ലാസ് ഡോറുകളുടെ പ്രധാന പ്രശ്നം തന്നെ അവ തുറന്നിരിക്കുയാണോ അടഞ്ഞിരിക്കയാണോ എന്ന് പലർക്കും മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ്. ഗ്ലാസ് ഡോറുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകൾ ഇതിനകം വൈറലാണ്. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ വീഡിയോ ViralHog എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. വിയറ്റ്നാമിൽ നിന്നുള്ളത് എന്ന് കരുതുന്ന വീഡിയോ ഒരു സലൂണിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ്. കടയിലേക്ക് ഓടിക്കയറി വരുന്ന സ്ത്രീയാണ് ശ്രദ്ധാകേന്ദ്രം.

തുറന്നിരിക്കുന്ന ഗ്ലാസ് ഡോർ പാളിയിലൂടെ സലൂണിനകത്തേക്ക് കടക്കാനാണ് യുവതിയുടെ ശ്രമം. എന്നാൽ അടഞ്ഞിരിക്കുന്ന ഗ്ലാസ് ഡോറിന്റെ ഭാഗത്തേക്കാണ് യുവതി ഓടിയടുക്കുന്നത്. പിന്നീട് സംഭവിച്ചത് ഊഹിക്കാവുന്നതേയുള്ളൂ. ഗ്ലാസ്സിലേക്ക് യുവതിയുടെ മുഖവും നെഞ്ചും ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഗ്ലാസ് ഡോറിന്റെ കണക്ഷൻ വിച്ഛേദിക്കപ്പെടുകയും ഗ്ലാസ് പാളി നിലത്ത് വീഴുകയും ചെയ്യുന്നത് കാണാം. നിമിഷ നേരത്തിനുള്ളിൽ ഗ്ലാസ് പാളി തവിടുപൊടി.

ഇടിയുടെ ആഘാതത്തിൽ യുവതിക്കും പരിക്ക് പറ്റിയിട്ടുണ്ട് എന്ന് തുടർന്നുള്ള വീഡിയോയുടെ ഭാഗം വ്യക്തമാക്കുന്നു. തലയിൽ കൈവച്ച് യുവതി നിലത്തിരിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗം. 42,000-ലധികം പേര് ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് കീഴിൽ കുറിക്കുന്നത്.

ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഈ യുവതിയുടെ തലക്ക് പരിക്ക് പറ്റില്ലായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. ‘ഇതുകൊണ്ടാണ് പതുക്കെ പോവണം എന്ന് പറയുന്നത്’ എന്നാണ് മറ്റൊരാളുടെ കമന്റ്.

Previous articleക്ലാസ് മുറിയിൽ വിദ്യാർത്ഥിക്കൊപ്പം ചുവടുവെച്ച് അധ്യാപിക; കയ്യടിച്ച് മറ്റ് വിദ്യാർത്ഥികളുടെ പ്രോത്സാഹനം – രസകരമായ വിഡിയോ
Next articleആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്, സൂപ്പർ ഔട്ട്‌ ഫിറ്റിൽ ഷംന കാസിം; ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here