അഞ്ചുവയസ് ഉള്ള ഈ മോൾ വരയ്ക്കുന്ന ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കും; വിഡിയോ കണ്ടു നോക്കൂ…

കലയുടെ കയ്യൊപ്പ് പതിഞ്ഞവർ ഒട്ടേറെയുണ്ട്. എന്നാൽ, ആ കഴിവിലൂടെ വിസ്മയിപ്പിക്കുന്നവർ ചുരുക്കമാണ്. വെറും അഞ്ചാം വയസിൽ ഒരു പെൺകുട്ടി ചിത്രരചനയിൽ വൈഭവം കൊണ്ട് ലോകത്തിനെ ഇങ്ങനെ വിസ്മയിപ്പിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ശൂന്യമായ ക്യാൻവാസിൽ ഒരു അഞ്ചു വയസുകാരിയുടെ വൈഭവമല്ല കാണാൻ സാധിക്കുന്നത്. ട്വിറ്ററിൽ തരംഗമാകുന്ന പെൺകുട്ടിയുടെ പെയിന്റിംഗ് വിഡിയോയിൽ പെൺകുട്ടി തന്റെ ഇരട്ടി ഉയരമുള്ള ക്യാൻവാസിൽ പെയിന്റ് ചെയ്യുന്നത് കാണാം.

ഷീറ്റിൽ മൾട്ടി-കളർ കാർട്ടൂൺ രൂപങ്ങൾ വരയ്ക്കുന്നു. 54 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പലദിവസങ്ങളിൽ പകർത്തിയതാണ്. നവോമി ലിയു എന്ന പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിക്കുന്നത്.

ചിത്രരചനയിൽ തിളങ്ങുന്നവർ പോലും വിഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം വയസിൽ അവർ വളവില്ലാത്ത വരകൾ എങ്ങനെ വരയ്ക്കാം എന്ന് പഠിക്കുകയായിരിക്കാം എന്നാണ്.

Previous articleഇപ്പോൾ എല്ലാം ശാസ്ത്രീയമാണ്; പണ്ട്, മൂ ത്ര നാളിയുടെ സ്ഥാനത്ത് ഒരു ലോഹക്കുഴല്‍ വെയ്ക്കും, മു റി വ് കരിയുമ്പോള്‍ അത് മാറ്റും; അത്തരം ഭീകരമായ കാര്യങ്ങള്‍ ഇപ്പോഴില്ല : രഞ്ജു രഞ്ജിമാർ
Next articleറസ്റ്റോറൻ്റിൽ സംഭവിച്ചത് ഇതാണ്; തുറന്ന് പറഞ്ഞ് നടി നൈല ഉഷ…

LEAVE A REPLY

Please enter your comment!
Please enter your name here