ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും.
വലിയൊരു കെട്ടിടത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി അഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടുന്ന ഒരു പൂച്ചയുടേതാണ് ഈ ദൃശ്യങ്ങള്‍. നാലുകാലില്‍ തന്നെ വന്നുവീഴുന്ന പൂച്ച സുരക്ഷിതനായി നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പത്ത് ലക്ഷത്തിലും അധികമാണ് വിഡിയോയുടെ കാഴ്ചക്കാര്‍. ചിക്കാഗോ ഫയര്‍ മീഡിയയും ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ‘സേഫ് ലാന്‍ഡിങ്’.
Eight lives to go…
— Susanta Nanda IFS (@susantananda3) May 15, 2021
A cat leaping from the 5th floor of a burning apartment and walking away unscathed.
🎥:In the clip pic.twitter.com/QIWJ7hJvet