കേരളത്തിൽ ലോക്ഡൗൺ നടക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്. ഇതേതുടർന്ന് സിനിമ ഷൂട്ടിങ്ങുകളും മറ്റ് പരിപാടികളുമെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. അവധിദിനങ്ങൾ താരങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. താരങ്ങൾ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് സുരാജ് വെഞ്ഞാറമൂട് പോസ്റ്റ് ചെയ്ത വിഡിയോയാണ്. ഭാര്യക്കൊപ്പമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തത്.
ഭാര്യ ഫോൺ നോക്കുമ്പോൾ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജ്.സുരാജിനോട് മകൻ ചോദിക്കുന്നു അച്ഛൻ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ?. ചോദ്യം കേട്ട താരം മകനോട് പറയുന്നു അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന്. ഒപ്പം കിടിലൻ ക്യാപ്ഷനും കൂടിയാണ്, ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന്. സംഭവം പൊളിച്ചെന്ന് വിഡിയോ കണ്ടവരുടെ അഭിപ്രായം. മണിക്കുറുകൾ കൊണ്ട് തന്നെ നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നു.