Home Viral Viral Articles അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന ഇരുപത്തിയൊന്ന് വയസുള്ള മകനാണ്; അതും സ്വന്തം മടിയിൽ വെച്ച്.! ഏറെ സങ്കടം തോന്നിയ കുറിപ്പ്

അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന ഇരുപത്തിയൊന്ന് വയസുള്ള മകനാണ്; അതും സ്വന്തം മടിയിൽ വെച്ച്.! ഏറെ സങ്കടം തോന്നിയ കുറിപ്പ്

0
അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന ഇരുപത്തിയൊന്ന് വയസുള്ള മകനാണ്; അതും സ്വന്തം മടിയിൽ വെച്ച്.! ഏറെ സങ്കടം തോന്നിയ കുറിപ്പ്

സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിപങ്കുവെച്ച കുറിപ്പ് :

ഇന്ന് മലയാളികളായ 7 സഹോദരങ്ങളുടെ മൃ ത ദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് അയച്ചത്‌. ഇതിൽ ഏറെ സങ്കടം തോന്നിയ വിഷയം അടൂർ സ്വദേശി റോബിന്റെ വിയോഗമാണ്. എയർപോർട്ടിൽ ജോലി ചെയ്യുന്ന പിതാവിനെ കൊണ്ട് വിടാൻ പോയതായിരുന്നു ഇരുപത്തിയൊന്ന് കാരനായ ഈ യുവാവ്. യാത്രാ വഴിയിൽ റോബിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഉടനെ വാഹനം വഴിയരികിൽ ഒതുക്കി നിർത്തിയെങ്കിലും പിതാവിന്റെ മടിയിൽ കിടന്ന് ഈ മകൻ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഈ വിഷയം കേട്ടത് മുതൽ മനസ്സ് വല്ലാതെ നൊമ്പരപ്പെടുകയാണ്. അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന മകനാണ് നഷ്ടപ്പെട്ടത്. അതും സ്വന്തം മടിയിൽ വെച്ച്. ഒരു പിതാവിന് ഇതെങ്ങനെ സഹിക്കാനാകും എന്ന് ആശങ്കപ്പെടുകയാണ് അതേ പ്രായത്തിലൊരു മകനുള്ള ഞാനും.

എന്തൊക്കെ തന്നെയായാലും വിധിക്ക് മുന്നിൽ നാം വെറും നിസ്സഹായർ മാത്രം. മ ര ണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here