അച്ഛനൊപ്പം പുഞ്ചിരിച്ച് കല്യാണി; നടൻ സായി കുമാറിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് മകൾ കല്യാണി.!

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ബിന്ദുപണിക്കർ. ഒട്ടനവധി സിനിമകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരത്തെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കോമഡിയായാലും സ്വാഭാവിക കഥാപാത്രങ്ങളായാലും ഈ നടിയുടെ കൈയ്യില്‍ അത് ഭദ്രമാണ്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലെങ്കിലും പൊതു പരിപാടികളിലും മറ്റുമായി താരത്തെ പ്രേക്ഷകർ കാണാറുണ്ടായിരുന്നു.

118701109 237473987549115 1513466977741892602 n

ഇതിനിടയിൽ നടൻ സായികുമാറിനെ വിവാഹം കഴിച്ചു. പിന്നീട് താരവും മകൾ കല്യാണിയും സായ് കുമാറിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു വൈറലായത്. ഇരുവരുടേയും സിനിമാതിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരദമ്പതികള്‍ക്ക് പ്രേക്ഷകരിൽ നിന്ന് ലഭി ക്കുന്നത്. ബിന്ദു പണിക്കരുടെ മകളായ കല്യാണിയും സിനിമയിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ആദ്യമൊക്കെ ചോദിച്ചിരുന്നത്.

കാരണം താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. താരപുത്രികളില്‍ പലരും ഡബ്‌സ്മാഷ് വീഡിയോയുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കല്യാണിയും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. നിരവധി പേരെയാണ് താരപുത്രി അനുകരിച്ചിട്ടുള്ളത്. അമ്മയെപ്പോലെ തന്നെയാണ് മകളെന്നും മോശമാക്കിയില്ലെന്നുമൊക്കെയുള്ള കമന്റുകളുമായാണ് ആരാധകര്‍ വീഡിയോയ്ക്ക് നൽകിയത്.

272272884 1606187296411083 7565193777382571992 n

ഇപ്പോൾ കല്യാണി ഇൻസ്റ്റ​ഗ്രാമിലൂടെയാണ് റീൽസ് വീഡിയോകളും മറ്റ് വീട്ടുവിശേഷങ്ങളും പങ്കുവെക്കുന്നത്. കല്യാണിക്കൊപ്പം ഇടയ്ക്കിടെ ബിന്ദുപണിക്കരും സായ് കുമാറുമെല്ലാം വീഡിയോകളിൽ ആരാധകർക്കായി പ്രത്യക്ഷപ്പെടാറുണ്ട്. കല്യാണി നന്നായി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമെന്ന് തെളിയിക്കുന്ന വീഡിയോകളാണ് താരപുത്രി സോഷ്യൽ മീഡിയകളിൽ മിക്കപ്പോഴും പങ്കുവെക്കാറുള്ളത്.

ഏറ്റവുമൊടുവിലായി കല്യാണി പങ്കുവെച്ചത് അച്ഛൻ സായി കുമാറിന് ഒപ്പമുള്ള ഒരു ചിത്രമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത് ഇവരുടെ ചിത്രങ്ങളാണ്. കറുപ്പ് സാരി ഉടുത്ത് വളരെ സുന്ദരിയായിട്ടാണ് ചിത്രത്തിൽ കല്യാണി ഉള്ളത്. സന്തോഷത്തോടെ അച്ഛനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന മകളുടെ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

wh4r
Previous articleപെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ കാലുകൾക്കിടയിലാണോ? നവീൻ മഹത്തായി ഒന്നും ചെയ്തില്ല, നി മാത്രം മതിയെന്ന തീരുമാനം; കുറിപ്പ്
Next articleകരളേ കരളിന്റെ കരളേ; ശ്രീനിവാസനും മീനയുമായി മിന്നൽ മുരളിയിലെ മിന്നും താരങ്ങൾപൊളിച്ചടുക്കി.! വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here