പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമയായിരുന്നു ചതിക്കാത്ത ചന്തു. ചിത്രത്തിലെ ഏറ്റവും രസകരമായ രംഗങ്ങളിലൊന്നായിരുന്നു ജയസൂര്യ കൃഷ്ണകുമാറിനെ കുത്തുന്നത്. പ്ലാസ്റ്റിക് കത്തി വച്ച് കൃഷ്ണകുമാറിനെ ജയസൂര്യ കുത്തുന്നതും പിന്നീട്ട് പൊട്ടിക്കരയുന്നതുമെല്ലം ഇപ്പോഴും കാണുമ്പോള്‍ ചിരിവരാത്തവര്‍ വിരളമാണ്.
ഇപ്പോഴിതാ ആ രംഗം വീണ്ടും ആവര്‍ത്തിക്കുകയാണ് കൃഷ്ണകുമാറും മകളും. തന്റെ വേഷം തന്നെ കൃഷ്ണകുമാര്‍ അവതരിപ്പിക്കുമ്പോള്‍ ജയസൂര്യയുടെ റോള്‍ ദിയ ഏറ്റെടുത്തിരിക്കുന്നു. ടിക് ടോക്കില്‍ താരങ്ങളാണ് കൃഷ്ണകുമാറും മക്കളും. രസകരമായ രംഗം വീണ്ടും അവതരിപ്പിച്ച് അച്ഛനും മകളും സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്.
ജയസൂര്യയെ പോലെ ഷര്‍ട്ടും മുണ്ടും ധരിച്ച് കഴുത്തില്‍ തുവാല കെട്ടിയാണ് ദിയ കഥാപാത്രമായി മാറിയിരിക്കുന്നത്. കൃഷ്ണകുമാര്‍ നിലത്ത് കിടന്ന് കുത്തുകൊള്ളുകയാണ്. ജയസൂര്യയ്ക്ക് ശേഷം ഇതിനുള്ള അവസരം ലഭിച്ച ഏക ആളാണ് താനെന്ന് ദിയ പറയുന്നു. ലോക്ക്ഡൗണ്‍ എങ്ങനെ മനോഹരമായി ആസ്വദിക്കാം എന്നതിന്റെ തെളിവായി മാറുകയാണ് ഈ താരകുടുംബം എന്ന് ആരാധകര്‍ പറയുന്നു.