സോഷ്യൽ മീഡിയയിൽ ഇന്ന് നിറഞ്ഞു നിൽക്കുകയാണ് പേളിയുടെ നിലമോൾ. സൈമ അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയ പേളിയുടെയും ഒപ്പം നില മോളുടെയും ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പർപ്പിൾ നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണിൽ അതീവ സുന്ദരിയായാണ് പേളി എത്തിയിരുന്നത്.
കുഞ്ഞു നിലയേയും കൈയിലെടുത്താണ് റെഡ്കാർപ്പറ്റിൽ താരം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ശ്രീനിഷും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു. പേളി മാണി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ലൂഡോ എന്ന ചിത്രത്തിന് അവാർഡ് സ്വീകരിക്കാനാണ് പേളി സൈമ അവാർഡ് വേദിയിലെത്തിയത്.
ഇപ്പോഴിതാ ഹോട്ടൽ മുറിയിൽ നിലാ മോളെ കയ്യിലെടുത്ത് കളിപ്പിക്കുന്ന പ്രാർത്ഥന ഇന്ദ്രജിത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവാർഡ് ചടങ്ങുകൾക്ക് ശേഷം തിരിച്ച് ഫ്ലൈറ്റിൽ പോകുന്ന നിലമോളുടെ ചിത്രം പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നില മോളെ കൊഞ്ചിക്കുന്ന താരങ്ങളായ നിക്കി ഗൽറാണിയുടെയും ഐശ്വര്യ രാജേഷിന്റെയും വീഡിയോ പേളി പങ്കുവെച്ചിരുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.