അങ്ങ് മലനിരകളിൽ സഹോദരങ്ങൾക്കൊപ്പം കിടിലൻ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ.!!

305550031 121098363893238 465091288770152990 n

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ, സഹോദരിമാർക്കൊപ്പമുള്ള വിഡിയോയുമായി എത്തിയിരിക്കുകയാണ് നടി. കശ്മീർ ട്രിപ്പിനിടയിൽ സഹോദരിമാരായ ദിയ, ഇഷാനീ, ഹൻസിക എന്നിവർക്കൊപ്പം ചുവടുവയ്ക്കുകയാണ് അഹാന.

302409733 1326493317758483 623554529772551162 n

അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്. അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.

Previous articleഇപ്പോള്‍ കൂടെ നിഴല്‍ മാത്രം; 21ആം വയസ്സില്‍ വിവാഹം, 22 ല്‍ വിവാഹ മോചനം.! ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ആരതി.!
Next articleമെട്രോ ട്രെയിനിൽ മനോഹരമായി നൃത്തം; കാഴ്ചക്കാരുടെ മനസ്സുനിറച്ചു ഒരു കുഞ്ഞു മിടുക്കി- വിഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here