തന്റെ അഭിനയജീവിതത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച സംവിധായകന്‍ ലാല്‍ ജോസിന് നന്ദി കുറിച്ചാണ് അനുശ്രിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. അനുശ്രീയുടെ കുറിപ്പ് ഇങ്ങനെ;
@laljosemecheryഎന്ന സംവിധായകനിലൂടെ…. എന്റെ ലാല്‍ സാര്‍ എനിക്ക് നല്‍കിയ അവസരത്തിലൂടെ.. സിനിമ എന്ന മായാലോകത്തിലേക്കു ഞാന്‍ വന്നിട്ടു 8വര്‍ഷം… എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വര്‍ഷം മുന്നേ ഉള്ള ഈ ദിവസം ആണ്… ലൊക്കേഷനിലേക്ക് ഞാന്‍ ആദ്യം ചെന്ന നിമിഷം, എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം, ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ല്‌ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട്.. എല്ലാവരോടും ഒരുപാട് നന്ദി.. എന്നെ സ്‌നേഹിച്ചതിനും സപ്പോര്‍ട്ട് തന്നതിനും… പ്രത്യേകിച്ച് ലാല്‍സാറിനോട് ..ലാല്‍ സാര്‍..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കില്‍ ഞാന്‍ ഇങ്ങനെ ഒന്നും ആകില്ലാരുന്നു …ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ് !!!thanku so much sir…Luv u..??